Latest News

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: നടി ധന്യാ മേരി വര്‍ഗീസിന്റെ സ്വത്തുവകകള്‍ മുഴുവന്‍ കണ്ടുകെട്ടി; ഇഡി കണ്ടുകെട്ടിയത് ഒന്നരക്കോടിയുടെ സ്വത്തുക്കള്‍

Malayalilife
ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: നടി ധന്യാ മേരി വര്‍ഗീസിന്റെ സ്വത്തുവകകള്‍ മുഴുവന്‍ കണ്ടുകെട്ടി; ഇഡി കണ്ടുകെട്ടിയത് ഒന്നരക്കോടിയുടെ സ്വത്തുക്കള്‍

മോഡലിംഗില്‍ തുടങ്ങി സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ധന്യയുടെ ജീവിതം മാറിമറിഞ്ഞത് വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയതോടെയാണ്. അമേരിക്കയില്‍ മൊട്ടിട്ട പ്രണയവും ശേഷമുള്ള അത്യാഢംബര വിവാഹവും ഒക്കെ താരദമ്പതികളുടെ നിറപ്പകിട്ട് സമ്മാനിക്കുകയായിരുന്നു ഇരുവര്‍ക്കും. ശേഷം ഭര്‍തൃവീട്ടിലേക്ക് എത്തിയതോടെ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ മുഖമായി മാറുകയായിരുന്നു ധന്യ. പിന്നാലെ അറിയാതെ വീണത് വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചതിക്കുഴിയിലേക്കുമായിരുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിനിയാണ് ധന്യ. സിനിമാ രംഗത്ത് സജീവമായിരുന്ന നില്‍ക്കവേയാണ് ഡാന്‍സറായിരുന്ന ജോണും നടിയായ ധന്യയും ഒരു യുഎസ് ട്രിപ്പിലൂടെ കണ്ടുമുട്ടിയത്. ജോണിനും ധന്യയ്ക്കും വിവാഹ ആലോചനകള്‍ നടക്കുന്ന കാലം കൂടിയായിരുന്നു അത്. ട്രിപ്പില്‍ കോറിയോഗ്രാഫറും പെര്‍ഫോമറുമായിരുന്നു ജോണ്‍. ധന്യയെ നൃത്തം പഠിപ്പിച്ച ജോണിന്റെ മനസില്‍ ധന്യ ദിവസങ്ങള്‍ക്കകം തന്നെ ഇടം നേടുകയും ചെയ്തു. ഷോയില്‍ ഒരുമിച്ചു തുടരവേയാണ് നാട്ടിലെ ബിസിനസ് ആവശ്യങ്ങള്‍ക്കായിജോണ്‍ തിരിച്ചു വന്നത്. വീട്ടിലെത്തിയ ഉടന്‍ എന്റെ പെണ്ണിനെ ഞാന്‍ കണ്ടെത്തി എന്നായിരുന്നു ജോണ്‍ വീട്ടുകാരെ അറിയിച്ചത്.

പിന്നാലെ വീട്ടുകാര്‍ ആലോചിച്ചു തന്നെ വിവാഹവും നിശ്ചയിച്ചു. അങ്ങനെയാണ് 2012 ജനുവരി ഒന്‍പതന് ധന്യയെ ജോണ്‍ വിവാഹം കഴിക്കുന്നത്. ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷിച്ച് തിരുവനന്തപുരത്തെ ഭര്‍തൃവീട്ടിലേക്ക് മാറിയ ധന്യ പിന്നീട് ഭര്‍തൃ കുടുംബത്തിന്റെ ബിസിനസ് ലോകത്തിന്റെ മുഖമായി മാറുകയായിരുന്നു. ഭര്‍ത്താവ് ജോണിന്റെ പിതാവ് നോക്കിനടത്തിയിരുന്ന തിരുവനന്തപുരത്തെ വലിയ കണ്‍സ്ട്രഷന്‍ ബിസിനസിന് വിശ്വാസ്യത നേടിയെടുക്കാനുള്ള മുഖമായി മാറുകയായിരുന്നു ധന്യ. പത്ത് വര്‍ഷത്തോളം ബിസിനസ് നന്നായി തന്നെ മുന്നോട്ടു പോയി.

എന്നാല്‍ 2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 100 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെയാണ് ധന്യ മേരി വര്‍ഗീസിനെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ജോണിന്റേത് ഒരു ബിസിനസ് കുടുംബമായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നതു പോലെ തന്നെ നോക്കി. എന്നിട്ടും നേരിടേണ്ടി വന്നത് ചതികളായിരുന്നു.

ഇപ്പോഴിതാ, ധന്യയുടേയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുവകകള്‍ മുഴുവന്‍ കണ്ടുകെട്ടിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ്. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.  ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

വരുമാന സ്രോതസുകള്‍ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്‌ക്രിനിലേയ്ക്ക് രണ്ട് പേര്‍ക്കും അവസരം ലഭിക്കുന്നത്. സീത കല്യാണം എന്ന പരമ്പരയിലെ ടൈറ്റില്‍ റോള്‍ ചെയ്യാനായിരുന്നു ധന്യയ്ക്ക് ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു. വിവാദങ്ങളില്‍ വീണു പോയി എന്നു കരുതിയിടത്തു നിന്ന് തിരിച്ചു വരികയായിരുന്നു ഇവര്‍. അതിനിടെയാണ് വീണ്ടും ധന്യയേയും കുടുംബത്തേയും തകര്‍ക്കുന്ന നിയമ നടപടി ഉണ്ടായത്.

dhanya mary varghese assets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES