കാപാലികയുടെ  പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോന നായര്‍ക്ക് സിനിമകള്‍ ഒന്നുമില്ല സാരിയൊക്കെ അഴിച്ചു തുടങ്ങിയെന്ന് കമന്റ്; ഫെയ്‌സ്ബുക്ക് നോക്കുന്നത് നിര്‍ത്തി;കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല; സോനാ നായര്‍ക്ക് പറയാനുള്ളത്

Malayalilife
കാപാലികയുടെ  പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോന നായര്‍ക്ക് സിനിമകള്‍ ഒന്നുമില്ല സാരിയൊക്കെ അഴിച്ചു തുടങ്ങിയെന്ന് കമന്റ്; ഫെയ്‌സ്ബുക്ക് നോക്കുന്നത് നിര്‍ത്തി;കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല; സോനാ നായര്‍ക്ക് പറയാനുള്ളത്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണെങ്കിലും നടി സോന നായര്‍ ചില പ്രത്യേക കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളികളുടെ മനസില്‍ തങ്ങി നില്്ക്കുന്ന നടിയാണ്. മോഹന്‍ലാല്‍ നായകനായി ജോഷി സംവിധാനം ചെയ്ത നരന്‍ സിനിമയില്‍ സോന നായര്‍ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കുന്നുമ്മല്‍ ശാന്ത. ഇപ്പോളിതാ ഈ കഥാപാത്രത്തെക്കുറിച്ച് നടി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂര്‍ണത ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല. എഡിറ്റ് ചെയ്ത് പോയതാണ്. ശാന്തയെ ഇന്‍ട്രൊഡക്ഷന്‍ ചെയ്ത രീതിയും അതില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും അതിന്റെ അവസാനവും അത്രയേറെ ശക്തമായിരുന്നു.

ആ മൂന്ന് കാര്യങ്ങളും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ ചെറിയ ഒരു പ്രകടനമെന്നേ ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ അതില്‍ വലിയ സംഭവമായി ചെയ്തിട്ടുണ്ട് എന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

ജോഷി സാര്‍ എന്ന സംവിധായകന് എന്തായിരുന്നോ ആവശ്യം അതാണ് നമ്മള്‍ കൊടുത്തത്. ഒരു സംവിധായകന് ആവശ്യമുള്ളതല്ലേ കൊടുക്കാന്‍ പറ്റുകയുള്ളൂ. അത് ഞാന്‍ കൊടുത്തിട്ടുണ്ട്.

പക്ഷെ ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അവരോട് നന്ദി പറയാറുണ്ട്. അങ്ങനെ നന്ദി പറയുമ്പോഴും എന്റെ മനസില്‍ വലിയ ഒരു സങ്കടമുണ്ട്. അത് എങ്ങനെ ഞാന്‍ ആളുകളെ അറിയിക്കും. ഞാന്‍ ചെയ്ത് വെച്ചത് എങ്ങനെ ആളുകള്‍ കാണുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

കാരണം അത്ര മനോഹരമായിട്ടുള്ള രണ്ടുമൂന്ന് സീനുകളാണ് പോയത്. ശാന്തയുടെ പക്കാ ക്യാരക്ടറൈസേഷനാണ് ആ പോയ സീനില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ കാണുന്ന കുന്നുമ്മല്‍ ശാന്തയായിരുന്നില്ല ഷൂട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ എനിക്ക് ഇപ്പോഴും ചെറിയ നിരാശയുണ്ട്,' സോന നായര്‍ പറഞ്ഞു.

സിനിമ കാണാതെ അതിന്റെ പോസ്റ്റര്‍ മാത്രം കണ്ടു അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. അത്തരത്തില്‍ കാപാലിക എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചും നടി പങ്ക് വച്ചു,

'ഫേസ്ബുക്കിലാണ് ഏറ്റവും മോശമായിട്ടുള്ള കമന്റുകള്‍ വരുന്നതെന്നാണ് സോന നായര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉണ്ടെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഫേസ്ബുക്കിലെ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ട് ഞാനിപ്പോള്‍ ഫേസ്ബുക്ക് നിര്‍ത്തി. നെഗറ്റീവ് കമന്റുകള്‍ നോക്കി അങ്ങനെ ഒരു എനര്‍ജി ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുന്‍പൊക്കെ ഞാന്‍ അതും നോക്കിയിരുന്നു. മോശം കമന്റുകള്‍ ഇടുന്നതൊക്കെ ആളുകളുടെ ഒരു ഫ്രസ്ട്രേഷന്‍ കൊണ്ടാണെന്നും' നടി പറയുന്നു.

എനിക്ക് ഒത്തിരി അവാര്‍ഡുകള്‍ കിട്ടിയ ഷോര്‍ട്ട് ഫിലിം ആണ് കാപാലിക. അതിലെ ഒരു പോസ്റ്ററില്‍ വന്ന ഫോട്ടോ വെച്ചാണ് ആളുകള്‍ കമന്റ് ഇട്ടിരുന്നത്. ശരിക്കും ആ ഫിലിം എന്താണ് പറയുന്നതെന്ന് ഈ കമന്റ് ഇട്ടവരൊന്നും അറിയാത്തതാണ് നല്ലത്. എന്നെ സംബന്ധിച്ച് ഇതൊന്നും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ എന്താണെന്ന് എന്റെ വീട്ടുകാര്‍ക്ക് അറിയാം. എന്റെ ജീവിതം വളരെ സന്തോഷമായി പോയിക്കൊണ്ടിരിക്കുകയാണ്. അത് പോരെ എന്ന് സോന ചോദിക്കുന്നു...'

'ഞാന്‍ വളരെ മോശമായിട്ട് ഒന്നും ഇതുവരെ അഭിനയിച്ചിട്ടില്ല. ആ ചിത്രത്തിലാണെങ്കില്‍ പോലും വൃത്തികേടായി ഒന്നുമില്ല. ഇന്റിമേറ്റ് സീന്‍ പോലും ഉണ്ടായിരുന്നില്ല. അതേസമയം ചിത്രത്തിന്റെ പോസ്റ്റര്‍ കൊടുക്കുമ്പോള്‍ കാപാലിക എന്ന കഥാപാത്രം ഇതാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് പുറകോട്ട് തിരിഞ്ഞു നോക്കുന്ന രീതിയിലൊരു ഫോട്ടോ എടുക്കുന്നത്.


ഒരു സെക്ഷ്യൂല്‍ ഫീല്‍ തോന്നാന്‍ വേണ്ടിയിട്ടാണ് അങ്ങനെ ഒരു ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലൂടെ സിനിമയില്‍ വേറെന്തോ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആളുകള്‍ക്ക് മനസ്സിലാകുമല്ലോ എന്നാണ് കരുതിയത്. പക്ഷേ ഈ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോന നായര്‍ക്ക് ഇപ്പോള്‍ സിനിമകള്‍ ഒന്നുമില്ല. സാരിയൊക്കെ അഴിച്ചു തുടങ്ങിയെന്ന് കമന്റ് വരാന്‍ തുടങ്ങി. ഇതൊക്കെ എന്തൊരു കഷ്ടമാണെന്ന്' നടി ചോദിക്കുന്നു. നരന്‍ എന്ന സിനിമയ്ക്ക് ശേഷം അതിനോട് സാമ്യമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ എനിക്ക് വന്നു. നരനോടു കൂടി ആ കഥാപാത്രം അവസാനിപ്പിച്ചാല്‍ പോരെ പിന്നെ എന്തിനാണ് കാംബോജിയിലെ നാരായണി എന്ന കഥാപാത്രം ചെയ്തതെന്നാണ് അടുത്ത ചോദ്യം. ആ സിനിമ കാണാതെയാണ് ആളുകള്‍ അതിനെപ്പറ്റിയും പറയുന്നത്. ഏതൊരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചും നമ്മളുടെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്പേസ് ഉണ്ടെന്ന് അറിഞ്ഞാല്‍ ആ വേഷം ചെയ്യും. കാംബോജി ഒരുപാട് ചലച്ചിത്രമേളകളില്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലെ നാരായണി എന്ന കഥാപാത്രം തിരുവനന്തപുരത്തുള്ള പ്രമുഖ നടി ആണല്ലേ ചെയ്തതെന്ന് ആളുകള്‍ ഇതിന്റെ സംവിധായകനോട് ചോദിച്ചിട്ടുണ്ട്. അവാര്‍ഡ് തരുന്നതിനേക്കാളും വലിയ നേട്ടമല്ലേ അതൊന്നും' സോന നായര്‍ ചോദിക്കുന്നു.

Read more topics: # സോന നായര്‍
sona nair opens up aboutnetizens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES