റോക്കന്‍ റോള്‍ എന്ന ചിത്രത്തിലെ മാമ.. മാമ.....എന്ന പാട്ടിലൂടെ മലയാളികളുടെ മനം കീഴടക്കിയ നടിയാണ് ലക്ഷ്മി റായി. മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരേങ്ങേറ്റം കുറിച്ച നടി പിന്നീട് മമ്മൂട്ടിയുടെ നായികയായി അണ്ണന്‍ തമ്പിയിലും എത്തി. മലയാളത്തില്‍ നായിക കഥാപാത്രമായി അരങ്ങുതകര്‍ത്തപ്പോഴും ഗ്ലാമറസ് വേഷങ്ഹളിലൂടെ ലക്ഷ്മി റായി ശ്രദ്ധനേടുകയും ചെയ്തു. അന്യഭാഷയിലൂള്‍പ്പടെ ഗ്ലാമറാസി അഭിനയച്ചതിന് ശേഷം ലക്ഷിയ്ക്ക് ബോളിവുഡിലുള്‍പ്പടെ നിരവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. സിനിമയിലേക്കുള്ള കടന്നുവരവ് പരസ്യചിത്രങ്ങളിലൂടെയായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം ലക്ഷ്മിയെക്കുറിച്ചുള്ള വാര്‍ത്തയാണ്. നിരവധി പ്രണയങ്ങളും പ്രണയ തകര്‍ച്ചയുമുള്ള ലക്ഷമിയുടെ ജീവിതത്തെ ചുറ്റിപ്പറ്റി പുതിയ ഗോസിപ്പുകള്‍ ഉയരുന്നത് ലക്ഷമി ഗര്‍ഭിണിയാണെന്ന തരത്തിലാണ്, ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി ഇപ്പോള്‍. ചില ആളുകള്‍ തന്നെക്കുറിച്ച് മോശമായ അഭിപ്രായങ്ങളാണ് പങ്കുവ്ക്കുന്നതെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ലക്ഷ്മി കുറിക്കുന്നു.

എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്'- ലക്ഷ്മി വ്യക്തമാക്കി. താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തതായി ലക്ഷ്മിയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം കന്നഡ സിനിമ ഝാന്‍സിയാണ്. ചിത്രത്തില്‍ പോലീസ് റോളിലാണ് ലക്ഷ്മി എത്തുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചായയിരുന്നു. മുന്‍വ് ഗ്രാമറസ് വേഷത്തിലെത്തിയ ജൂലി 2ന്റെ ടീസറും ട്രെയലിറും ഉള്‍പ്പടെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അതീവ ഗ്രാമറസായി നടി എത്തിയതോടെ ഏറെ വിമര്‍ശനങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കുട്ടനാടന്‍ ബ്ലോഗാണ് ഏറ്റവും അവസാനമായി ലക്ഷമി അഭിനയിച്ച മലയാളം ചിത്രം.