Latest News

ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്; എത്ര IVF ചെയ്താലും ഈശ്വരനിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ജനിക്കുകയുള്ളൂ; ശക്തിയുടെ കൃപയാല്‍ അവര്‍ ഭൂമിയിലെത്തി: കുറിപ്പുമായി ലക്ഷ്മിപ്രിയ 

Malayalilife
ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്; എത്ര IVF ചെയ്താലും ഈശ്വരനിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ജനിക്കുകയുള്ളൂ; ശക്തിയുടെ കൃപയാല്‍ അവര്‍ ഭൂമിയിലെത്തി: കുറിപ്പുമായി ലക്ഷ്മിപ്രിയ 

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോരും കഴിഞ്ഞ ദിവസമാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.  
നടി ലക്ഷ്മിപ്രിയ ഇതിനെ വിലയിരുത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയാവുകയാണ്. 

ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില്‍ എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്, ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാര്‍ഥനയാലാണ് അവര്‍ക്ക് മടങ്ങിവരാനായത് എന്നാണ് ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്:

സയന്‍സ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ എത്തിയേനെ! അല്ലാതെ ഒന്‍പതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുന്‍പില്‍ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്. ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാര്‍ത്ഥനയാല്‍ അവര്‍ ഭൂമിയിലെത്തി.

മുന്‍ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓര്‍ക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തില്‍ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിര്‍മ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളര്‍ന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാന്‍ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ! ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.

എത്ര ഉയരത്തില്‍ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളില്‍ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതല്‍ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകള്‍. ഇതാണ് നാം നമ്മുടെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്.
 

lakshmi priya about sunita williams

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES