Latest News

ലക്ഷ്മിപ്രിയ എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ്; ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാന്‍ കണ്ടത്: പൊന്നമ്മ ബാബു

Malayalilife
ലക്ഷ്മിപ്രിയ എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ്; ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാന്‍ കണ്ടത്: പൊന്നമ്മ ബാബു

ലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന ഒരു താരമാണ് പൊന്നമ്മ ബാബു.  300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും എല്ലാം അഭിനയിച്ചു കൊണ്ട് പൊന്നമ്മ തിളങ്ങുകയും ചെയ്തു. 1996 ൽ പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ഫിനാലെയോട് അടുക്കുമ്പോള്‍ തനിക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പറയുകയാണ് നടി. നടി ലക്ഷ്മിപ്രിയയാണ് താരത്തിന്റെ പ്രിയ മത്സരാർത്ഥി.

 ‘നമ്മുടെയെല്ലാവരുടേയും ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. നല്ലൊരു കലാകാരിയാണ്. കൂടാതെ ബി?ഗ് ബോസ് പോലുള്ള ഒരു ഷോയില്‍ വന്ന് മത്സരിച്ച് ഇത്രയും നാള്‍ പിടിച്ച് നിന്ന് ഫൈനല്‍ വരെ എത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ വിഷമകരമായ ഒന്നാണ്. ഒരുപാട് ടാസ്‌ക്കുകളും പ്രതിസന്ധികളുമെല്ലാം ലക്ഷ്മിപ്രിയ കടന്നു. വളരെ കഷ്ടപ്പെട്ടാണ് ഫിനാലെ വരെ എത്തിനില്‍ക്കുന്നത്. ലക്ഷ്മിപ്രിയയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ലക്ഷ്മി എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ് എന്നതാണ്.

ജീവിതത്തില്‍ ഞാനും ലക്ഷ്മിപ്രിയയെപ്പോലെ എല്ലാം വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. ലക്ഷ്മിയുടെ ആ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ദേഷ്യമായാലും സ്‌നേഹമായാലും കരച്ചിലായാലും ലക്ഷ്മിപ്രിയ തുറന്ന് കാണിക്കും. ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാന്‍ കണ്ടത്. മറ്റൊരു ലക്ഷ്മിയായി അഭിനയിക്കാനും ലക്ഷ്മി ശ്രമിച്ചിട്ടില്ല. ലക്ഷ്മിപ്രിയ ഫൈനലില്‍ എത്തിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലക്ഷ്മിപ്രിയ ജയിക്കണമെന്നാണ് എന്റെ ആ?ഗ്രഹം. അതുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു’്.

Actress ponnamma babu words about lekshmi priya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES