Latest News

വിശ്വാസിന് വധുവിനെ ലഭിച്ചു; കാഞ്ചിമാലയില്‍ ധ്യാനിന് നായികയായി എത്തുക ഉര്‍വ്വശിയുടെ മകള്‍ തേജാ ലഷ്മി

Malayalilife
വിശ്വാസിന് വധുവിനെ ലഭിച്ചു; കാഞ്ചിമാലയില്‍ ധ്യാനിന് നായികയായി എത്തുക ഉര്‍വ്വശിയുടെ മകള്‍ തേജാ ലഷ്മി

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.റെജി ഫോട്ടോ പാര്‍ക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിന്റെതായിരുന്നു ഈ അറിയിപ്പ്..അന്വോഷണത്തിന് പര്യവസ്സാനമായി വധുവിനെ ലഭിച്ചിരിക്കുന്നു.

പ്രശസ്ത നടി ഉര്‍വ്വശിയുടെ മകള്‍ തേജാ ലഷ്മി (കുഞ്ഞാറ്റയാണു വധു) ധ്യാന്‍ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്.ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് നായര്‍, ശ്രേയാനിധി എന്നിവര്‍ നിര്‍മ്മിക്കുന്ന  ഈ ചിത്രം  നമ്മുടെ സമൂഹത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രമാണ്. ക്‌ളീന്‍ എന്റര്‍ടൈനറായി ത്തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍, തേജാ ലഷ്മി എന്നിവര്‍ക്കു പുറമേ അജു വര്‍ഗീസ്, സിദിഖ്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കഥ - ഭാനു ഭാസ്‌ക്കര്‍ .
ഗാനങ്ങള്‍ - റഫീഖ് അഹമ്മദ് '
സംഗീതം - ബിജിപാല്‍ , രമേഷ് നാരായണന്‍'
ഛായാഗ്രഹണം- പ്രദീപ് നായര്‍,
എഡിറ്റിംഗ് - സിയാന്‍ ശ്രീകാന്ത്.
കലാസംവിധാനം - രാജീവ് കോവിലകം.
മേക്കപ്പ് - പട്ടണം ഷാ.
കോസ്റ്റ്യും ഡിസൈന്‍ - ഇന്ദ്രന്‍സ് ജയന്‍.
സ്റ്റില്‍സ് - അജേഷ് '
കോഡയറക്ടര്‍ - ഷിബു ഗംഗാധരന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഹാരിസണ്‍
ഡിസൈന്‍ പ്രമേഷ്പ്രഭാകര്‍ '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്.
ജനുവരി പതിനാലിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമണ്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. 
വാഴൂര്‍ ജോസ്.

lakshmi kunjata is the bride

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES