കേരളമെമ്പാടും ആരാധികമാര്‍ ക്യൂ നില്‍ക്കുമ്പോള്‍ പ്രിയ എങ്ങിനെ ചാക്കോച്ചന്റെ മനം കവര്‍ന്നു എന്നറിയാം; കുഞ്ചാക്കോ ബോബന്‍ പ്രിയ പ്രണയകഥ

Malayalilife
topbanner
 കേരളമെമ്പാടും ആരാധികമാര്‍ ക്യൂ നില്‍ക്കുമ്പോള്‍ പ്രിയ എങ്ങിനെ ചാക്കോച്ചന്റെ മനം കവര്‍ന്നു എന്നറിയാം; കുഞ്ചാക്കോ ബോബന്‍ പ്രിയ പ്രണയകഥ

ലയാളത്തിന്റെ ചോക്ലേറ്റ് ബോയ്യാണ് ചാക്കോച്ചനെന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് പെണ്‍കുട്ടികളുടെ ഹരമായിരുന്നു താരം. പല നടിമാര്‍ക്കൊപ്പം ചേര്‍ത്തും ചാക്കോച്ചന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പ്രിയയായിരുന്നു കുഞ്ചാക്കോ ബോബന്റെ മനസുകീഴടക്കിയ പെണ്‍കുട്ടി. 2005ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഇക്കഴിഞ്ഞ ഏപ്രിലിലാണ് ദൈവം ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചത്. ഇസഹാക്കിനൊപ്പം സന്തോഷ ജീവിതം നയിക്കുന്ന ദമ്പതികള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി മകന്റെ ചിത്രവും പങ്കുവയ്ക്കാറുണ്ട്. പ്രിയയുടെയും കുഞ്ചാക്കോബോബന്റെയും പ്രണയകഥ അറിയാം.

1997ല്‍ അനിയത്തിപ്രാവ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായകനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന്റേ ചോക്ലേറ്റ് ബോയ് ആയി ചാക്കോച്ചന്‍ തിളങ്ങി. ശാലിനിക്കൊപ്പം ജോഡിയായി എത്തിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കേരളമെമ്പാടും നിരവധി ആരാധികമാര്‍ ചാക്കോച്ചന് ഉണ്ടായി. എന്നാല്‍ താരത്തിന്റെ കണ്ണുകള്‍ ഉടക്കിയത് പ്രിയ ആന്‍ സാമുവല്‍ എന്ന സുന്ദരിയിലാണ്.

98ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയാം. തിരുവനന്തപുരത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു താരം. ഒരു ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. അവിടെ താമസിക്കവേ ചില പെണ്‍കുട്ടികള്‍ നടന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വേണ്ടി ഹോട്ടലിലേക്ക് എത്തി. റിസപ്ഷനില്‍ നിന്നും അറിയച്ചതിനെതുടര്‍ന്ന് താരം താഴേക്ക് എത്തി അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി. പക്ഷേ അതില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ചാക്കോച്ചന്റെ കണ്ണുടക്കി. ലൗ അറ്റ് ഫസ്റ്റ് സൈറ്റില്‍ ആള്‍ക്കാര്‍ വിശ്വസിക്കില്ലെങ്കിലും അത് തനിക്ക് സംഭവിച്ചെന്നാണ് താരം പറയുന്നത്. ആ പെണ്‍കുട്ടിയുടെ പേര് ചാക്കോച്ചന്‍ ചോദിച്ചു. പ്രിയ എന്ന് പെണ്‍കുട്ടി മറുപടിയും പറഞ്ഞു. അവര്‍ പോയതിന് പിന്നാലെ ചാക്കോച്ചന്‍ റൂമിലേക്ക് ഓടി. ജനാലയില്‍ കൂടി ഒരുവട്ടം കൂടി പെണ്‍കുട്ടിയെ കാണാനുള്ള ആഗ്രഹത്താലായിരുന്നു അത്. അതായിരുന്നു പ്രണയത്തിന്റെ തുടക്കം. പ്രിയ കുഞ്ചാക്കോ ബോബനെ വിളിക്കാറുണ്ടായിരുന്നു. ഇന്‍കമിങ്ങ് കോളുകള്‍ക്ക് പോലും റീച്ചാര്‍ജ് ചെയ്യുന്ന സമയമായിരുന്നു അത്. പ്രിയ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു അപ്പോള്‍. പക്വത ഇല്ലാത്ത കുട്ടിയായതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ ഏറെ കാത്തിരിക്കണമായിരുന്നു. അതുകൊണ്ട് പ്രണയം രഹസ്യമായി ഇരുവരും സൂക്ഷിച്ചു. കൂട്ടുകാരും ഇതിന് സഹായിച്ചു. തുടര്‍ന്ന് ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വീട്ടുകാരുടെ ആശീര്‍വാദത്താല്‍ 2005 ഏപ്രില്‍ 2ന് വിവാഹം കഴിച്ചു. ഇപ്പോള്‍ ജീവിതം സംപൂര്‍ണമാക്കി ഇസഹാക്കും 14 വര്‍ഷത്തിന് ശേഷം ഇവരുടെ ജീവിതത്തിലേക്ക് എത്തി.
   
Read more topics: # kunchako boban,# and priya kunchako,# love story
kunchako boban and priya kunchako love story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES