Latest News

ചാക്കോച്ചനോട് ഗുസ്തി പിടിച്ച് ഭാര്യ;  ഭാര്യയുടെ WWE പ്രാക്ടീസ് ചിത്രം പങ്കുവെച്ചതിന് പിന്നാലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയും; ഇന്‍സ്റ്റഗ്രമില്‍ തരംഗമായി ചിത്രം

Malayalilife
ചാക്കോച്ചനോട് ഗുസ്തി പിടിച്ച് ഭാര്യ;  ഭാര്യയുടെ WWE പ്രാക്ടീസ് ചിത്രം പങ്കുവെച്ചതിന് പിന്നാലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയും; ഇന്‍സ്റ്റഗ്രമില്‍ തരംഗമായി ചിത്രം

മലയാളത്തിന്റെ പ്രിയപ്പെട്ട ചാക്കോച്ചന്‍ കുട്ടിക്കളിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള ആളാണ്. ഒപ്പം ഭാര്യ പ്രിയയും. പലപ്പോഴും സിനിമയുടെ സെറ്റുകളില്‍ ചാക്കോച്ചനൊപ്പം പ്രിയയും പ്രത്യക്ഷപ്പെടാറുണ്ട്. 2005 ലായിരുന്നു കേരളത്തിലെ പെണ്‍കുട്ടികളെയെല്ലാം നിരാശയിലാക്കി കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ ഒരുപാട് കടന്ന് പോയെങ്കിലും ഇപ്പോഴും ഇരുവരും പ്രണയിച്ച് കൊണ്ടിരിക്കുകയാണ്.

പ്രണയം മാത്രമല്ല ലേശം ഗുസ്തി പിടിക്കാനും താരദമ്പതികള്‍ റെഡിയാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ കുഞ്ചാക്കോ ബോബന്‍ പുറത്ത് വിട്ട ചിത്രത്തിലാണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്. തന്റെ മുതുകത്ത് WWF പ്രാക്ടീസ് ചെയ്യുന്ന ഭാര്യയെന്ന് പറഞ്ഞാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇത് മാത്രമല്ല ഭാര്യയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം തന്നെ പുറത്ത് വിട്ടിരുന്നു.
അടുത്തിടെ ഭാര്യയും ഭര്‍ത്താവും ക്ലാസിക് ലുക്കില്‍ വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു. ശരീരഭാരം കുറച്ച് വീണ്ടും ചുള്ളന്‍ ചെക്കനായിട്ടാണ് ചാക്കോച്ചന്‍ ഇപ്പോള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോയ്ക്ക് കാലമെത്ര കഴിഞ്ഞാലും ആ ഭംഗിയൊന്നും പോയി പോവില്ലെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിച്ചിരുന്നു.

സെപ്റ്റംബര്‍ 20 ന് റിലീസിനൊരുങ്ങുന്ന മംഗല്യം തന്തുനാനേന ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, അലന്‍സിയര്‍, ലിയോണ ലിഷോയി, സലീം കുമാര്‍, സൗബിന്‍ ഷാഹീര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

kunchacko-boban-with-wife-priya-instagram pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES