നയന്‍താരയുടെ നിര്‍മാണത്തില്‍ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രദീപ് രംഗനാഥന്‍, എസ്.ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. എന്നാല്‍ ആദ്യ ലുക്കില്‍ പുറത്തുവന്നത് ചിത്രത്തിലെ നായികയുടെ രൂപമാണ്. ഈ നായികയെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത് ദാവണി ചുറ്റിയ നാടന്‍ പെണ്‍കൊടിയുടെ രൂപത്തിലാണെന്നു മാത്രം. ചിത്രത്തില്‍ കൃതി ഷെട്ടി ആണ് നായിക.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃതി ജോയിന്‍ ചെയ്തു. 2019 ല്‍ കോമാളി എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് രംഗനാഥന്‍ 2022 ല്‍ ലൗ ടുഡേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നായകനാവുന്നത്..പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തിലാണ് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ലൗ ഇന്‍ഷ്വറന്‍സ് കമ്പനി ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക്. എല്‍.ഐ.കെ ജന്മദിനാശംസകള്‍ പ്രദീപ് രംഗനാഥന്‍. ഇത് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ജന്മദിനമായിരിക്കട്ടെ എന്ന് നയന്‍ താര കുറിച്ചു.
അനിരുദ്ധ് ആണ് സംഗീത സംവിധാനം. രവി വര്‍മ്മനാണ് ഛായാഗ്രഹണം. അതേസമയം ബാലതാരമായി കരിയര്‍ ആരംഭിച്ച കൃതി ഷെട്ടി ഉപന്ന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയാകുന്നത്. അജയന്റെ രണ്ടാം മോഷണത്തില്‍ ടൊവിനോ തോമസിന്റെ നായികയായി മലയാളത്തിലേക്കും വരികയാണ്. ജയംരവിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ജീനി എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കൃതിഷെട്ടി എത്തുന്നുണ്ട്.