മലയാളികള്‍ക്ക് സുപരിചതമായ മുഖമാണ് നടി കൃഷ്ണ പ്രഭയുടേത്. അഭിനയം പോലെതന്നെ നൃത്തത്തെയും സ്‌നേഹിക്കുന്ന കൃഷ്ണപ്രഭ സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ വിവാഹം കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി. കല്യാണം എന്ന സിസ്റ്റത്തിനോട് എതിര്‍പ്പുണ്ടെന്നും എന്നാല്‍ തനിക്ക് കംപാനിയനുണ്ടെന്നും കൃഷ്ണ പ്രഭ പറഞ്ഞു.
വിവാഹം കഴിച്ച് പരാതികള്‍ പറയുന്നതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് കൃഷ്ണപ്രഭ ചൂണ്ടിക്കാട്ടി. 'ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല' എന്നാണ് അവര്‍ തന്റെ നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നല്ലൊരു ദാമ്പത്യം ഒരു ഭാഗ്യമാണെന്നും, ചുറ്റും കാണുന്ന മിക്ക ബന്ധങ്ങളും ബുദ്ധിമുട്ടുകളോടെ മുന്നോട്ട് പോകുന്നവയാണെന്നും അവര്‍ നിരീക്ഷിച്ചു.
ഒരു പ്രായത്തില്‍ ഒരു കര്‍ത്തവ്യം എന്ന നിലയില്‍ വിവാഹം കഴിക്കുന്ന രീതിയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും, വിവാഹം നല്ലൊരു ഏര്‍പ്പാടായി തോന്നാത്തതുകൊണ്ടാണ് താന്‍ അതിന് തയ്യാറാകാത്തതെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. ടീനേജ് കാലം മുതല്‍ തനിക്ക് ഈ ചിന്തയുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നല്ല ദാമ്പത്യം ലക്കാണ്. ലൈഫില്‍ ഒരു പാട്‌നര്‍ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയന്‍ ഉള്ളത് നല്ലതാണ്. എന്ന് കരുതി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച് ഇടിയും ?ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിര്‍പ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നല്‍. മുമ്പ് ഇന്‍ഫാക്‌ച്വേഷനൊക്കെയുണ്ട്.
കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളര്‍ത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്. അയാള്‍ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം. ഇന്‍സ്റ്റയിലൂടെ വിവാഹ അഭ്യര്‍ത്ഥനകള്‍ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ ഞാന്‍ പുര നിറഞ്ഞ് നില്‍ക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ ചോ?ദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല', കൃഷ്ണ പ്രഭ പറഞ്ഞു.
കല്യാണം കഴിക്കാന്‍ അമ്മ നിര്‍ബന്ധിക്കാറുമില്ല.46 വയസ്സായിട്ടും വിവാഹം കഴിക്കാത്ത സഹോദരനെക്കുറിച്ചും കൃഷ്ണപ്രഭ സംസാരിച്ചു. 'അവര്‍ സമാധാനമായി ജീവിച്ചോട്ടെ. അവര്‍ക്ക് തോന്നുമ്പോള്‍ കല്യാണം കഴിച്ചോളും' എന്നാണ് അമ്മയുടെ നിലപാടെന്നും അവര്‍ പങ്കുവെച്ചു.