Latest News

'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കില്‍, വില്ലനായി കൂടെ അഭിനയിക്കുന്ന ഒരാളെ തൊഴിക്കുമോ? തിരശ്ശീലയിലെ പ്രണയം ജീവിതത്തില്‍ തോന്നേണ്ടതില്ല;എന്റെ പെങ്ങള്‍ എന്റെ കാമുകയായി അഭിനയിച്ചിട്ടുണ്ട്; അഭിനയത്തില്‍ നടീ നടന്‍മാരല്ലേ ഉള്ളൂ;വിജയരാഘവന്‍ 

Malayalilife
 'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കില്‍, വില്ലനായി കൂടെ അഭിനയിക്കുന്ന ഒരാളെ തൊഴിക്കുമോ? തിരശ്ശീലയിലെ പ്രണയം ജീവിതത്തില്‍ തോന്നേണ്ടതില്ല;എന്റെ പെങ്ങള്‍ എന്റെ കാമുകയായി അഭിനയിച്ചിട്ടുണ്ട്; അഭിനയത്തില്‍ നടീ നടന്‍മാരല്ലേ ഉള്ളൂ;വിജയരാഘവന്‍ 

അഭിനയലോകത്ത് നായകനും നായികയും പ്രണയിതാക്കളായി തിളങ്ങുന്നത് സ്വാഭാവികമാണെങ്കിലും, അതിന്റെ പേരില്‍ വ്യക്തിജീവിതത്തില്‍ അതേ വികാരം തോന്നണമെന്നില്ലെന്ന് നടന്‍ വിജയരാഘവന്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന നായികമാരോട് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം തോന്നാറുണ്ടോ എന്ന സ്ഥിരം ചോദ്യത്തിന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കഥാപാത്രങ്ങളെയും യഥാര്‍ത്ഥ ജീവിതത്തെയും കൂട്ടിക്കുഴയ്ക്കുന്ന പ്രവണതയെയാണ് താരം തന്റെ രസകരമായ ഓര്‍മകളിലൂടെ ചോദ്യം ചെയ്യുന്നത്. 

 തന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ നാടകവേദിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി തനിക്കൊപ്പം അഭിനയിച്ച അനുഭവവും വിജയരാഘവന്‍ പങ്കുവെച്ചു. സ്വന്തം സഹോദരി നാടകത്തില്‍ തന്റെ കാമുകിയായി വേഷമിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കലാകാരി തന്റെ അച്ഛന്റെ സഹോദരിയായ ഓമനയാണെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ചെറുപ്പത്തില്‍ തന്നെ അതിശയിപ്പിക്കുന്ന അഭിനയശേഷിയുണ്ടായിരുന്ന അവര്‍, തന്റെ അച്ഛന്റെ അമ്മയായും കാമുകിയായും വരെ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. 

നായികമാരുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇതിനു പിന്നാലെയാണ് വിജയരാഘവന്‍ വേറിട്ട മറുപടി നല്‍കിയത്. 'ഉര്‍വശി ഇപ്പോള്‍ എന്റെ ഭാര്യയായി അഭിനയിച്ചതുകൊണ്ട് അവരോട് പ്രണയം തോന്നുമോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തനിക്ക് ഉര്‍വശിയെ കാണുമ്പോഴെല്ലാം ഒരു കുട്ടിയായിട്ടാണ് തോന്നാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

കഥാപാത്രങ്ങളുടെ ബന്ധങ്ങളെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കൂട്ടിക്കെട്ടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ വിജയരാഘവന്‍ മറ്റൊരു ചോദ്യവും ഉന്നയിച്ചു. നായികയായി പലതവണ ഒരുമിച്ച് അഭിനയിച്ച വ്യക്തിയോട് പ്രണയം തോന്നുകയാണെങ്കില്‍, അതുപോലെ തന്നെ ദീര്‍ഘകാലം ഒപ്പം വില്ലന്‍ കഥാപാത്രമായി അഭിനയിക്കുന്ന ഒരാളെ നമ്മള്‍ തൊഴിക്കാറുണ്ടോ എന്നായിരുന്നു താരത്തിന്റെ തമാശരൂപേണയുള്ള ചോദ്യം. സിനിമയിലെ പ്രണയവും പകയുമെല്ലാം ക്യാമറയ്ക്ക് മുന്നിലെ അഭിനയം മാത്രമാണെന്നും അതിനെ യഥാര്‍ത്ഥ ജീവിതവുമായി ചേര്‍ത്തുവെച്ച് ചിന്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Read more topics: # വിജയരാഘവന്‍
vijayaraghavan about coacters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES