Latest News

ഓമിയെ ലാളിച്ച് മോദി; ദിയ കൃഷ്ണയുടെ മകന്റെ ചിത്രം പങ്കുവച്ച് തന്റെ പേജിലൂടെ പങ്ക് വച്ച് മോദി;നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കൃഷ്ണകുമാറും കുടുംബവും; ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളുടെ സന്നിധിയില്‍എത്തിയ സന്തോഷം പങ്ക് വച്ച് താരകുടുംബം

Malayalilife
 ഓമിയെ ലാളിച്ച് മോദി; ദിയ കൃഷ്ണയുടെ മകന്റെ ചിത്രം പങ്കുവച്ച് തന്റെ പേജിലൂടെ പങ്ക് വച്ച് മോദി;നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കൃഷ്ണകുമാറും കുടുംബവും; ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളുടെ സന്നിധിയില്‍എത്തിയ സന്തോഷം പങ്ക് വച്ച് താരകുടുംബം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തി നടനും, ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമാണ് അദ്ദേഹമെത്തിയത്. കൂടിക്കാഴ്ചയിലെ ഏറ്റവും ഹൃദ്യമായ നിമിഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റും വൈറലാകുകയാണ്. കൃ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ മകന്‍ 'ഓമി' എന്ന് വിളിക്കുന്ന നിയോം അശ്വിന്റെ ചിത്രം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുറത്തുവിട്ടത്.  

ഇന്നലെ 7 ലോക് കല്യാണ്‍ മാര്‍ഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പംഎന്ന അടിക്കുറിപ്പോടെയാണ് മോദി കുഞ്ഞു ഓമിയെ താലോലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ലോകനേതാക്കള്‍ എത്തുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന ഈ സ്‌നേഹനിമിഷം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

100 മില്യന്‍ ഫോളോവേഴ്‌സുള്ള മോദിയുടെ അക്കൗണ്ടിലൂടെ ഓമി ഇനി ലോകശ്രദ്ധനേടുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഈ പോസ്റ്റിന് താഴെ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങള്‍ നേരിട്ടെത്തി സന്തോഷം പങ്കുവെച്ചത് ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഹാന കൃഷ്ണ, ഇഷാനി, ദിയ കൃഷ്ണ, സിന്ധു കൃഷ്ണ, അശ്വിന്‍ ഗണേഷ് എന്നിവരെല്ലാം പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. തങ്ങളുടെ കുടുംബത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിലും കുഞ്ഞു ഓമിയോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യത്തിലും അവര്‍ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കൃഷ്ണകുമാര്‍ കുറിച്ചു.''ദൈവീകം ഈ ബന്ധം...ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു .

ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...ജയ്ഹിന്ദ് ' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കൃഷ്ണകുമാര്‍ പങ്ക് വച്ച കുറിപ്പ്.അഹാന, ഹന്‍സിക, ഇഷാനി, ദിയ കൃഷ്ണ-അശ്വിന്‍ എന്നിവര്‍ക്കൊപ്പവും പ്രധാനമന്ത്രി പ്രത്യേകം 
ചിത്രമെടുത്തു.പ്രധാനമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാനയും ഇഷാനിയും ഹന്‍സികയും പ്രത്യേകം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്...

നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയോടൊപ്പം വളരെ പ്രചോദനാത്മകമായ ഒരു പ്രഭാതം. അദ്ദേഹത്തിന്റെ പദവിയുള്ള ഒരു മനുഷ്യന്‍ വളരെ ഊഷ്മളതയോടെയും വ്യക്തിപരമായ ബന്ധത്തോടെയും ഞങ്ങളെ സ്വാഗതം ചെയ്തതില്‍ എനിക്ക് അതിശയം തോന്നി!ക്ഷമയോടെ ഞങ്ങളെ ശ്രദ്ധിച്ചു കേള്‍ക്കുന്നതും, ഞങ്ങളുടെ നിരവധി ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും, ലളിതവും ആത്മാര്‍ത്ഥവുമായ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും കണ്ടപ്പോള്‍ , ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളുടെ സാന്നിധ്യത്തിലാണ് ഞങ്ങള്‍ എന്ന് മറന്നുപോയ ഒരു നിമിഷം വന്നു.

ലാളിത്യവും മഹത്വവും തീര്‍ച്ചയായും കൈകോര്‍ക്കാന്‍ കഴിയുമെന്നതിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം വളരെ സവിശേഷമായിരിക്കും. എന്റെ പിതാവിനെ കാണുമ്പോള്‍ എനിക്ക് അതിയായ അഭിമാനവും തോന്നി - അത്തരം വിശിഷ്ട വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി അദ്ദേഹം നേടിയെടുത്ത ആദരവ് കാണുമ്പോള്‍. ഒരു മകളെന്ന നിലയില്‍, എന്റെ ഹൃദയം നിറഞ്ഞു.'' എന്നാണ് അഹാനയുടെ കുറിപ്പ്.......
 

krishnakumar family with narendra modi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES