നല്ല പണമുള്ള വീട്ടിലെ പിള്ളേരെ നോക്കി വളയ്ക്കാന്‍ മക്കളോട് പറഞ്ഞിട്ടുണ്ടെന്ന് റിമിയോട് കൃഷ്ണകുമാര്‍!! വൈറലായി ഒന്നും ഒന്നും മൂന്ന് പ്രമോ!

Malayalilife
നല്ല പണമുള്ള വീട്ടിലെ പിള്ളേരെ നോക്കി വളയ്ക്കാന്‍ മക്കളോട് പറഞ്ഞിട്ടുണ്ടെന്ന് റിമിയോട് കൃഷ്ണകുമാര്‍!! വൈറലായി ഒന്നും ഒന്നും മൂന്ന് പ്രമോ!

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പ്രമോ വീഡിയോ ആണ് വൈറലാകുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ട്. ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയപ്പോള്‍ തന്നെ മികച്ച സ്വീകരണമാണ് റിമി ടോമിക്ക് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും രസകരമായ ടാസ്്ക്കുകളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഒരിടവേളയ്ക്ക് ശേഷം ഒന്നും ഒന്നും മൂന്നുമായി റിമി ടോമി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ആദ്യ എപിസോഡില്‍ നടന്‍ കൃഷ്ണകുമാറും കുടുംബവുമാണ് അതിഥികളായി എത്തുന്നത്. ഇതിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കൃഷ്ണകുമാര്‍, ഭാര്യ സിന്ധു താരങ്ങളായ അഹാന, ഇഷാനി, ഹന്‍സിക എന്നിവരുള്‍പ്പെടെയാണ് ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തുന്നത്.

റിമി ടോമിയും കൃഷ്ണകുമാറും കുടുംബവും തമ്മിലുള്ള രസകരമായ രംഗങ്ങള്‍ കൂട്ടിയിണക്കി പുറത്തിറക്കിയ പ്രമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗം ആയിരിക്കുകയാണ്. ഭര്‍ത്താവിനെയും മക്കളെയും കുറിച്ചുള്ള വിശേഷങ്ങള്‍ സിന്ധുവും പങ്കു വയ്ക്കുന്നുണ്ട്. ചേര്‍ന്ന് നില്‍ക്കൂവെന്ന് റഇമി പറയുമ്പോള്‍. 'ഇപ്പോള്‍ തന്നെ നാല് മക്കളായി ഇനി ചേര്‍ന്നു നിന്ന് പറയിപ്പിക്കരുതെന്ന കൃഷ്ണകുമാറിന്റെ മാസ് ഡയലോഗും വിഡിയോയില്‍ ഉണ്ട്. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു. കുടുംബ ബഡ്‌ജെറ്റ് എങ്ങനെ കുറയ്ക്കാമെന്ന് റിമി ചോദിക്കുന്നതും. നല്ല പണമുള്ള വീട്ടിലെ പിള്ളേരെ നോക്കി വളച്ച് കൊണ്ടുവരണമെന്ന് മക്കളോടു പറഞ്ഞിട്ടുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞതും വേദിയില്‍ ചിരി പടര്‍ത്തി.

അഹാനയ്ക്കു പിന്നാലെ ഇഷാനി കൃഷ്ണയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന 'വണ്‍' എന്ന ചിത്രത്തില്‍ മകള്‍ക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്.






 

Read more topics: # krishnakumar and,# family
krishnakumar and family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES