പുതുമുഖങ്ങളുമായി എത്തി രാജ്യാന്തര ചലചിത്ര മേളയില്‍ അവാര്‍ഡ് നേടിയ 'കോട്ടയം' ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

Malayalilife
topbanner
പുതുമുഖങ്ങളുമായി  എത്തി  രാജ്യാന്തര ചലചിത്ര മേളയില്‍ അവാര്‍ഡ് നേടിയ  'കോട്ടയം'  ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

പുതുമുഖങ്ങളുടെ നീണ്ടനിര അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ ചിത്രമാണ് കോട്ടയം.  ലുക്കാ ചുപ്പി ചായാഗ്രഹണം നിര്‍വഹിച്ച് ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്ത  കോട്ടയം മോണ്‍ട്രിയോള്‍ ഫെസ്റ്റിലൂടെയാണ് സ്‌ക്രീനില്‍ എത്തിയത്. ഓസ്ട്രേലിയ ഇന്‍ഡിപ്പെന്‍ഡന്റ് ഫിലിം ഫെസ്റ്റില്‍ സെമി ഫൈനലിസ്റ്റായ ചിത്രം ഡല്‍ഹി രാജ്യാന്തര മേളയില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി. മികച്ച അഭിപ്രായങ്ങളും അവാര്‍ഡുകളും നേടി മുന്നേറുന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ യില്‍  പ്രദര്‍ശിപ്പിക്കും. 

ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കേരളം തമിഴ്‌നാട് ആന്ധ്ര, അസം അരുണാചല്‍, ചൈന ഇന്ത്യാ ബോര്‍ഡര്‍ എന്നീ പ്രദേശങ്ങളില്‍ വെച്ചായിരുന്നു സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിത്. പ്രണയം, കുടുംബം, കുടിയേറ്റം, ഭൂമി കയ്യേറ്റം തുടങ്ങി നാടിെന്റ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലെന്ന് കൈകാര്യം ചെയ്യുന്നത്  നടന്‍ ശ്രീനാഥ് കെ ജനാര്‍ദ്ദനന്‍ ആണ്. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായി ആണ് ശ്രീനാഥ് ചിത്രത്തിലേക്ക് കടന്നു വരുന്നത്. 

സ്‌കൂള്‍ ജീവിതംതോട്ടു സിനിമയോടും അഭിനയത്തിനോടും   താല്‍പര്യമുള്ള ശ്രീനാഥ് സംവിധായകന്‍ ബിനുഭാസ്‌കറും നിര്‍മ്മാതാവ് സജിത്ത് നാരായണനും  കൂടിയുള്ള യാത്രയില്‍ തോന്നിയ ആശയമാണ് കോട്ടയം എന്ന ചിത്രത്തിന്റെ തുടക്കം. പുതുമുഖങ്ങളെ കണ്ടെത്താനും സിനിമയുടെ ചിത്രീകരണത്തിനായി ലെക്കേഷന്‍ തെരെഞ്ഞെടുത്തതും എല്ലാം  സിനിമക്ക് അനുയോജ്യമായ രീതിയിലായിരുന്നു എന്ന് ശ്രീനാഥ് മലയാളി ലൈഫിനോട് പറഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമൊക്കെയായ സംഗീത് ശിവന്‍ ചിത്രത്തില്‍ പ്രധാന വേശത്തിലെത്തുന്നുണ്ട്. നൈറ്റ് വോക്സ് പ്രൊഡക്ഷന്‍സിന് വേണ്ടി സജിത് നാരായണനും നിശാ ഭക്തനും  ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിതും ബിനുവും ചേര്‍ന്നാണ്.  സംവിധായകന്‍ ബിനു ഭാസ്‌കര്‍ തന്നെയാണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനീഷ് ജി മേനോനാണ് ചിത്രത്തിലെ മറ്റൊരു പരിചയമുള്ള മുഖം.രവി മാത്യൂ, ഷഫീഖ്, ആനന്ദ് കാര്യാട്ട്, മഹേഷ്, പ്രവീണ്‍ പ്രേംനാഥ്, അന്നപൂര്‍ണി ദേവരാജ, നിമ്മി റാഫേല്‍, ചിന്നു കുരുവിള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആല്‍ബിന്‍ ഡൊമനിക് ആണ്  ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
 ലെനിന്‍ സി.വി, അമല്‍, മനീഷ് ,അന്‍ഹര്‍ എന്നിവര്‍ ചിത്രത്തിന്റെ അസോസിയേറ് ക്യാമറചെയ്തിരിക്കുന്നത്.
 എഡിറ്റിംഗ് - ഡഫൂസ, ആര്‍ട്ട് ഡയറക്ടര്‍ - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നാസര്‍ വി.എച്ച്, നിസാം ഖാദിരി,ഷമീം ഹഷ്മി,  മണി തുടങ്ങിയ ഒരുകൂട്ടം  യുവാക്കളാണ് ചിത്രത്തിന്റെ അണിയറക്കാര്‍.

kottayam-malayalam-movie-show at- iffk

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES