ആസിഫ് അലി നായകനായി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ സുമദത്തന്‍ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്.
വേറിട്ട വേഷപ്പകര്‍ച്ചയിലാണ് ജഗദീഷ് എത്തുന്നത്. ലീല, പുരുഷപ്രേതം എന്നി ചിത്രങ്ങളില്‍ വേറിട്ട വേഷപ്പകര്‍ച്ചയിലെത്തി ജഗദീഷ് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 12ന് ചിത്രം തിയേറ്ററിലെത്തും. അപര്‍ണ്ണ ബാലമുരളിയാണ് നായിക.
വിജയരാഘവന്‍, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്. ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, പിആര്‍ഒ: ആതിര ദില്‍ജിത്ത്.