Latest News

ലാലേട്ടന് പിറന്നാള്‍ സമ്മാനമായി മന്ത്രി റിയാസ്;  കീരിടത്തിലെ സേതുമാധവന്‍ നടന്ന പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം; കുറിപ്പുമായി ടൂറിസം മന്ത്രി; ഭാര്യ സുചിത്രക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് താരവും

Malayalilife
ലാലേട്ടന് പിറന്നാള്‍ സമ്മാനമായി മന്ത്രി റിയാസ്;  കീരിടത്തിലെ സേതുമാധവന്‍ നടന്ന പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം; കുറിപ്പുമായി ടൂറിസം മന്ത്രി; ഭാര്യ സുചിത്രക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് താരവും

നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്. പ്രശസ്തമായ കിരീടം പാലത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണെന്ന വിശേഷം പങ്കുവച്ചുകൊണ്ട് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. 

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്-

ലാലേട്ടന് ഒരു

പിറന്നാള്‍ സമ്മാനം..

'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ മനസ്സില്‍ 'കിരീടം' സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും

സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.

ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ കേക്കു മുറിക്കുന്ന ലാലേട്ടന്റെ വീഡിയോയും പുറത്ത് വ്ന്നിട്ടുണ്ട്.

 

Read more topics: # മോഹന്‍ലാല്‍
kireedam bridge tourism project

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES