Latest News

പരസ്പരം ഏറെ വെറുത്തിരുന്നവര്‍; പിന്നീട് സഹോദരബന്ധം സൃഷ്ടിക്കാന്‍ കഴിഞ്ഞവര്‍;പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം പ്ലാന്‍ ചെയ്തത് ഓര്‍ക്കുന്നു; കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന്റെ പങ്കെടുത്ത വിജയുടെ മാനേജര്‍ കുറിച്ചത്; വിജയ്‌ക്കൊപ്പമുള്ള ചിത്രവുമായി കീര്‍ത്തിയും; താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി വിശാലിന്റെ വിവാഹാലോചനയടക്കം അഭിനയം നിര്‍ത്തല്‍ വരെ

Malayalilife
പരസ്പരം ഏറെ വെറുത്തിരുന്നവര്‍; പിന്നീട് സഹോദരബന്ധം സൃഷ്ടിക്കാന്‍ കഴിഞ്ഞവര്‍;പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം പ്ലാന്‍ ചെയ്തത് ഓര്‍ക്കുന്നു; കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന്റെ പങ്കെടുത്ത വിജയുടെ മാനേജര്‍ കുറിച്ചത്; വിജയ്‌ക്കൊപ്പമുള്ള ചിത്രവുമായി കീര്‍ത്തിയും; താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി വിശാലിന്റെ വിവാഹാലോചനയടക്കം അഭിനയം നിര്‍ത്തല്‍ വരെ

ഇക്കഴിഞ്ഞ 12 നാണ് കീര്‍ത്തി സുരേഷ്- ആന്റണി തട്ടില്‍ വിവാഹം നടക്കുന്നത്. ഗോവയില്‍ വച്ച് നടന്ന വിവാഹവിശേഷങ്ങള്‍ ഓരോന്നായി ഓരോ ദിവസം പുറത്ത് വരുക. കീര്‍ത്തി തന്നെ ചില നിമിഷങ്ങള്‍ തന്റെ പേജിലൂടെ പുറത്ത് വിടുന്നുണ്ട്.ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടന്‍ വിജയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി. ഞങ്ങളുടെ ഡ്രീം ഐക്കണ്‍ ഞങ്ങളുടെ സ്വപ്ന വിവാഹത്തിനെത്തി അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കിട്ടത്. ഗോവയില്‍ തമിഴ് ബ്രാഹ്മിണ്‍സ് ശൈലിയില്‍ നടന്ന വിവാഹത്തിനാണ് വിജയ് എത്തിയത്. 

വിജയ്ക്കൊപ്പം സര്‍ക്കാര്‍, ഭൈരവ എന്നീ ചിത്രങ്ങളില്‍ കീര്‍ത്തി സായികയായി അഭിനയിച്ചിരുന്നു. അന്നുമുതലുളള സൗഹൃദമാണ് നടി കാത്തുസൂക്ഷിക്കുന്നത്. സിനിമ മേഖലയില്‍ നിന്ന് ക്ഷണം ലഭിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു വിജയ്. 

കീര്‍ത്തിക്കും ആന്റണി തട്ടിലിനും ആശംസകള്‍ നേര്‍ന്ന് നിര്‍മാതാവും നടന്‍ വിജയ്യുടെ പേഴ്‌സനല്‍ മാനേജറുമായ ജഗദീഷ് പളനിസാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ് തനിക്കു പിറക്കാതെ പോയ സഹോദരിയാണ് കീര്‍ത്തിയെന്നും 10 വര്‍ശം മുന്‍പ് കീര്‍ത്തിയുടെ വിവാഹം പ്ലാന്‍ ചെയ്തതാണെന്നും ജഗദീഷ് പറയുന്നു.

'സ്വപ്നങ്ങള്‍ക്കപ്പുറമുള്ള കഥ...2015-ല്‍ പരസ്പരം ഏറെ വെറുത്തിരുന്നവര്‍ ആണ് ഞങ്ങള്‍. എന്നാല്‍, അതിനു ശേഷം ഏറ്റവും മികച്ച സഹോദരബന്ധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. നീ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറി. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്റെ വിവാഹം നമ്മള്‍ പ്ലാന്‍ ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. നിന്റെ വിവാഹത്തില്‍ എന്നേക്കാള്‍ സന്തോഷവാനായ മറ്റൊരാള്‍ ഉണ്ടാകുമോ. പത്തു വര്‍ഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തില്‍ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു.

കീര്‍ത്തിയെ വിവാഹം ചെയ്യാന്‍ പോകുന്നയാള്‍ ഭാഗ്യവാനായിരിക്കും എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ആന്റണി, സഹോദരാ, നിന്നെ അറിയാന്‍ തുടങ്ങിയതില്‍ പിന്നെ, നിന്റെ കൈപിടിക്കാന്‍ അവസരം ലഭിച്ച കീര്‍ത്തിയാണ് ഭാഗ്യവതി എന്ന് ഞാന്‍ മനസിലാക്കുന്നു.'-ജഗദീഷ് പളനിസാമിയുടെ വാക്കുകള്‍. കൂളിംഗ് ഗ്ലാസ് വച്ചതു തന്റെ ആനന്ദാശ്രുക്കള്‍ മറച്ചു പിടിക്കാനാണ് എന്നും ജഗദീഷ് കുറിച്ചിട്ടുണ്ട്. 

മാസ്റ്റര്‍, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015-ന്റെ മധ്യത്തില്‍ ജഗദീഷ് വിജയ്യുടെ മാനേജര്‍ ആയി. ഇതിനു ശേഷം കീര്‍ത്തി സുരേഷ് ഉള്‍പ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജര്‍ എന്ന നിലയില്‍ ഇദ്ദേഹം വളര്‍ന്നു. സമാന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്മിക മന്ദാന, കല്യാണി പ്രിയദര്‍ശന്‍, മാളവിക മോഹനന്‍, പ്രിയങ്ക അരുള്‍ മോഹന്‍, കതിര്‍, സംയുക്ത, അര്‍ജുന്‍ ദാസ്, അഞ്ജലി എന്നിവരുടെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. 

സെലിബ്രിറ്റി മാനേജ്മന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ്. കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രം നിര്‍മിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. കീര്‍ത്തി സുരേഷ് നായികയാകുന്ന റിവോള്‍വര്‍ റീത്തയാണ് ഈ ബാനറിന്റെ പുതിയ ചിത്രം.

നടിയുടെ വിവാഹത്തിന് പിന്നാലെ നടി കീര്‍ത്തി സുരേഷ് അഭിനയം നിര്‍ത്തുന്നു എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീര്‍ത്തി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൂപ്പര്‍ നായിക കീര്‍ത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനൊപ്പം തമിഴ് നടന്‍ വിശാല്‍ നടിയുടെ രക്ഷിതാക്കളുടെ അടുത്ത് വിവാഹാലോചനയുമായി എത്തിയെന്നും റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു.

keerthy suresh wedding rumeros

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES