നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
പരമ്പരാഗത രീതിയില്‍ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീര്‍ത്തി ചടങ്ങിനെത്തിയത്. മഞ്ഞയില്‍ പച്ചബോര്‍ഡറുള്ള പട്ടുപുടവയാണ് കീര്‍ത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണല്‍ ലുക്കാണ് നല്കിയത്.ഒരു തമിഴ് ട്രഡീഷണല്‍ പെണ്ണായിട്ടാണ് കീര്‍ത്തി ഒരുങ്ങിയത്. ഹിന്ദു ആചാര പ്രകാരമാണ് ആദ്യത്തെ കല്യാണം. ഇനി വൈകിട്ട് ആന്റണിയുടെ വിശ്വാസ പ്രകാരം ക്രിസ്ത്യന്‍ ആചാരത്തിലുള്ള വിവാഹവും നടക്കും.
ചിരിയും കരച്ചിലും അടങ്ങിയ, തീര്‍ത്തും ഇമോഷണലായിരുന്നു ചടങ്ങുകള്‍ എന്ന് ചിത്രങ്ങളില്‍ വ്യക്തം. കീര്‍ത്തി പങ്കുവച്ച ചിത്രങ്ങളിലൊന്നില്‍ താലികെട്ടിയതിന് ശേഷം ആന്റണിയെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു രംഗവും, കണ്ണുനീര്‍ ആന്റണി തുടയ്ക്കുന്നതായ ഒരു ചിത്രവും കാണാം.
കഴിഞ്ഞരണ്ടുദിവസമായി ഹല്‍ദിയും സംഗീതും ഒക്കെയായി വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഗോവയില്‍ ആഘോഷങ്ങളൊരുക്കിയെങ്കിലും ഇതിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്ത് വിട്ടിട്ടില്ല. തികച്ചും സ്വകാര്യമായ ചടങ്ങായാ്ണ് വിവാഹം ഒരുക്കിയിട്ടുള്ളത്.അവസാനവട്ട ഒരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായ ശേഷം കീര്‍ത്തിയുടെ പ്രൊഫൈല്‍ വഴി ഒരു ചിത്രവും പങ്കുവ്ചിരുന്നു
മേക്കപ്പിനു തയാറെടുക്കുന്ന ചിത്രമാണ് കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. മേക്കപ്പ് ഗൗണിന്റെ പുറകില് 'കിറ്റി' എന്ന കീര്‍ത്തിയുടെ ഓമനപ്പേര് കുറിച്ചിട്ടുണ്ട്. വിവാഹത്തിന് തലേദിവസങ്ങളില്‍ നടക്കാറുള്ള ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ ഏതിലെങ്കിലും കീര്‍ത്തി തയാറെടുക്കുന്നതാകാം ഈ ചിത്രം.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് അതിഥികള്‍ ആയി ഉണ്ടാവുക. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. രണ്ട് ചടങ്ങുകളിലായാകും വിവാഹം. രണ്ടുദിവസത്തെ ആഘോഷത്തില്‍ വ്യത്യസ്ത ചടങ്ങുകള്‍ ഓരോന്നും ഓരോ തീം ഉപയോഗിച്ച് ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് . അതിഥികള്‍ക്ക് ഡ്രസ്സ് കോഡുകള്‍ ഉണ്ട്. രണ്ടുപേരുടെയും കള്‍ച്ചര്‍ അനുസരിച്ചുള്ള വിവാഹച്ചടങ്ങുകള്‍ ആണ് നടക്കാന്‍ പോകുന്നത്. വൈകുന്നേരം ഗോവ.ിലെ മനോഹരമായ അസ്തമം ആസ്വദിച്ച് സൂര്യനെ സാക്ഷിയാക്കിയും ചടങ്ങുകള്‍
എന്‍ജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന് ഒപ്പമായിരുന്നു കീര്‍ത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.
തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.