മലയാളത്തില്‍ അഭിനയിച്ചെങ്കിലും തെന്നിന്ത്യയില്‍ രാശി തെളിയിയിച്ച നടിയാണ് കീര്‍ത്തി സുരേഷ്. മലയാളനടിമാരില്‍ ഒരു കാലത്ത് തിളങ്ങി നിന്ന മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി സുരേഷ്. സിനിമയില്‍ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും ഇപ്പോള്‍ തെന്നിന്ത്യയില്‍ മികച്ച നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരമായ കീര്‍ത്തി തന്റെ സങ്കല്‍പ്പത്തിലെ വരനെക്കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍. ഒരു ചാറ്റ് ഷോയിലാണ് കീര്‍ത്തി തന്റെ വരന്‍ എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്ന് തുറന്ന് പറഞ്ഞത്. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പ്പത്തിലുള്ളത് എന്നായിരുന്നു ചോദ്യം.
വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്ബു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി അവതാരകന്‍ നല്‍കിയത്.' ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം എന്ന ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്. ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ്യുടെ നായികയായി കീര്‍ത്തി എത്തിയിരുന്നു. സാമി 2 വിലൂടെ വിക്രമിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.