Latest News

കാര്‍ത്തി നായകനാകുന്ന 'സര്‍ദാര്‍ 2'ന്റെ  പൂജ ഴിഞ്ഞു; ത്രീകരണം ജൂലൈ 15ന് ചെന്നൈയില്‍ ആരംഭിക്കും

Malayalilife
 കാര്‍ത്തി നായകനാകുന്ന 'സര്‍ദാര്‍ 2'ന്റെ  പൂജ ഴിഞ്ഞു; ത്രീകരണം ജൂലൈ 15ന് ചെന്നൈയില്‍ ആരംഭിക്കും

പ്രിന്‍സ് പിക്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'സര്‍ദാര്‍'ന്റെ രണ്ടാംഭാഗം എത്തുന്നു. 'സര്‍ദാര്‍ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ജൂലൈ 15ന് ചെന്നൈയിലെ ഗംഭീരമായ സെറ്റില്‍ ആരംഭിക്കും.

എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹ നിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നത്. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

2022 ഒക്ടോബര്‍ 21നാണ് 'സര്‍ദാര്‍' റിലീസ് ചെയ്തത്. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടര്‍: ദിലീപ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍ നമ്പ്യാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എപി പാല്‍ പാണ്ടി, പിആര്‍ഒ: ശബരി.

Read more topics: # സര്‍ദാര്‍'
karthi movie sardar 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES