മുകേഷും ഗീതു മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ ഹൊറര്‍ സിനിമയാണ് പകല്‍പ്പൂരം. ഒരേ സമയം ഹാസ്യവും ഹൊററും സംയുക്തമായി ചേര്‍ന്ന ചിത്രം സന്തോഷ് ദാമോദരന്‍ ആയിരുന്നു നിര്‍മ്മിച്ചത്. ഇപ്പോഴിതാ പകല്‍പ്പൂരത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സന്തോഷ് ദാമോദരന്‍.
ഗീതു മോഹന്‍ദാസ് കരഞ്ഞതും സംവിധായകന്‍ തലകറങ്ങി വീണതുമെല്ലാം മറക്കാനാകാത്ത ഓര്‍മ്മകളാണെന്ന് അദ്ദേഹം പറഞ്ഞു. അമ്പലത്തിനോട് ചേര്‍ന്ന ഒരു കുളത്തില്‍ ഗീതു മോഹന്‍ദാസ് മുങ്ങി പൊങ്ങുന്ന സീനുണ്ടായിരുന്നു. ഫുള്‍ ലൈറ്റപ്പ് ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. ലൈറ്റപ്പ് ചെയ്ത് നോക്കിയപ്പോഴാണ് കുളത്തില്‍ നിറയെ പാമ്പുകളും മറ്റും കാണുന്നത്. ഇതോടെ തനിയ്ക്ക് കുളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഗീതു മോഹന്‍ദാസ് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അവസാനം ഗീതു കുളത്തില്‍ ഇറങ്ങിയെന്ന് സന്തോഷ് ദാമോദരന്‍ പറഞ്ഞു.
ആര്‍ട്ടിലുള്ളവര്‍ കുളം ക്ലീന്‍ ചെയ്യും. പക്ഷേ, എന്തൊക്കെ ചെയ്താലും കുളത്തില്‍ എന്തൊക്കെയുണ്ട് എന്ന അറിയാന്‍ കഴിയില്ല. ഗീതു മോഹന്‍ദാസ് നല്ല ഡെഡിക്കേറ്റഡായ നടിയാണെന്നും അവര്‍ക്കൊപ്പം പിന്നീട് ഒരു സിനിമ കൂടി ചെയ്യാന്‍ സാധിച്ചെന്നും സന്തോഷ് ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
പകല്‍പ്പൂരം സിനിമയ്ക്ക് നാല്‍പ്പത്തിയഞ്ച് ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. രാത്രിയും പകലുമെല്ലാം ഷൂട്ടിംഗായിരുന്നു. അവസാനം സംവിധായകന്‍ തന്നെ മുപ്പതാം ദിവസം തലകറങ്ങി വീണു. ഉറക്കമില്ലാതെയായിരുന്നു ഷൂട്ട്. രവീന്ദ്രന്‍ മാസ്റ്ററാണ് സംഗീതം ചെയ്തതെന്നും സന്തോഷ് ദാമോദരന്‍ പറഞ്ഞു.
പകല്‍പൂരം എന്ന സിനിമ സമ്മാനിച്ചത് നല്ല ഓര്‍മ്മകളാണ്. ചിത്രത്തില്‍ കോമഡി കൈകാര്യം ച ചെയ്യാന്‍ പറ്റുന്ന താരങ്ങളായിരുന്നു. ഏറ്റവും എടുത്തു പറയേണ്ട കാര്യം ചിത്രത്തിലെ തവളയാണ്. ആ സിനിമയില്‍ തവള വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിജിഐ ഒന്നുമായിരുന്നില്ല. ഒറിജിനല്‍ തവളയായിരുന്നു. ഷൂട്ടിങ്ങിനായി ആലപ്പുഴയില്‍ നിന്നും ആറേഴ് തവളകളെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അതിനെയൊക്കെ കയ്യില്‍ എടുത്ത് ജഗതിച്ചേട്ടന്‍ അതിലൂടെ നടക്കും.
പകല്‍ പൂരത്തിന് മുന്‍പ് താന്‍ മറ്റൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ അത് നീട്ടിവെക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് അനില്‍ മുരളി രാജന്‍ കിരിയത്തിനെ പരിചയപ്പെടുന്നത്. രാജന്‍ ആണ് പകല്‍പ്പൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തനിക്കും ഇഷ്ടപ്പെട്ടു അങ്ങനെയാണ് അ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഥ കേള്‍ക്കുമ്പോള്‍ നിസാരം എന്ന് തോന്നിയെങ്കിലും അത് വലിയൊരു പ്രൊഡക്ഷന്‍ ആയിരുന്നു.പത്താം ദിവസം ഷൂട്ട് തുടങ്ങി. നായിക ഒരു പ്രശ്നമായി. കുറേ നടന്നിട്ടാണ് ഗീതുവിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.