മീ ടൂ കാമ്പയിന്‍ ബോളിവുഡില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റാവുമ്പോള്‍ ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ റണാവത്. ഋത്വിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു.. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഋത്വികിനെതിരെ ആഞ്ഞടിച്ചത്. വികാസ് ബാഹലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. അതിന്റെ ഇടയിലാണ് ഗുരുതരമായ ആരോപണവുമായി കണങ്ക പൊട്ടിതെറിച്ചത്.
വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും സത്യമാണ്. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവിടെ പുരുഷമേധാവി തന്നെയാണ് ഭരിക്കുന്നത്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അവര്‍ക്ക് സ്വന്തമായി പല ഇടപാടുകളും ഉണ്ട്. അതില്‍ഒന്നും ആരും ഇടപ്പെടരുത്. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം.ഞാന്‍ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുതെന്നും കണങ്ക പറഞ്ഞു.