Latest News

'വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം; എങ്കിലും സിനിമയിലെ പുതുമ പഠിക്കാൻ ആഗ്രഹമുണ്ട്''; സിനിമയിലേക്ക് തിരിച്ചുവരാനഗ്രം പ്രകടിപ്പിച്ച് കനക

Malayalilife
'വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം; എങ്കിലും സിനിമയിലെ പുതുമ പഠിക്കാൻ ആഗ്രഹമുണ്ട്''; സിനിമയിലേക്ക് തിരിച്ചുവരാനഗ്രം പ്രകടിപ്പിച്ച് കനക

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്നു കനക.ആദ്യ കാലത്ത് നായികവേഷത്തിൽ വരെ എത്തിയ കനക പെട്ടെന്നാണ് സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. വ്യക്തിപരമായ കാരണങ്ങളാണെന്നും അസുഖമാണെന്നുമൊക്കെ പലതരം വാർത്തകൾ പരന്നിരുന്നു.എങ്കിലും ഒരു വിഷയത്തിലും കൃത്യമായ പ്രതികരണം കനകയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.എന്നാലിപ്പോഴിതാ വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കനക.

ആരാധകരുടെ അന്വേഷണങ്ങൾക്ക് വിരാമമായാണ് നടിയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. രണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.ഒരു സെൽഫി വീഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യർത്ഥിക്കുന്നു.

കനകയുടെ വാക്കുകൾ

'ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്‌റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്‌ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.'

'ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാടുനാൾ എടുത്തേക്കും. മനസിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.'

'എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ'- കനക വീഡിയോയിൽ പറയുന്നു.

Read more topics: # kanaka,# viral video
kanaka viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES