Latest News

രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നില്ലെന്ന് വെട്രിമാരന്‍; ചോളന്മാരുടെ കാലത്ത് ഹിന്ദുമതം എന്ന പ്രയോഗമേയില്ലെന്ന് പിന്തുണച്ച് കമല്‍ഹാസനും; മണിരത്‌നം ചിത്രം പൊന്നിയില്‍ സെല്‍വന് റിലീസിന് പിന്നാലെ വിവാദം തുടരുന്നു

Malayalilife
topbanner
 രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നില്ലെന്ന് വെട്രിമാരന്‍; ചോളന്മാരുടെ കാലത്ത് ഹിന്ദുമതം എന്ന പ്രയോഗമേയില്ലെന്ന് പിന്തുണച്ച് കമല്‍ഹാസനും; മണിരത്‌നം ചിത്രം പൊന്നിയില്‍ സെല്‍വന് റിലീസിന് പിന്നാലെ വിവാദം തുടരുന്നു

ണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ രാജ രാജ ചോളനെ ഹിന്ദുരാജാവാക്കുകയാണെന്ന സംവിധായകന്‍ വെട്രിമാരന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. സത്വങ്ങള്‍ അപഹരിക്കപ്പെടുന്നുവെന്നും രാജ രാജ ചോളനെ ഹിന്ദുരാജാവാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു വെട്രിമാരന്റെ പരാമര്‍ശം. ഇപ്പോഴിതാ ഈ വിഷയത്തില്‍ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.

ചോളന്മാരുടെ കാലത്ത് ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച പ്രയോഗമാണ് ഹിന്ദു എന്ന് കമന്‍ ഹാസന്‍ പറയുന്നത്.മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' റിലീസ് ചെയ്തതിന് ശേഷമുള്ള വെട്രിമാരന്റെ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇവയെ കൂട്ടമായി എങ്ങനെ പറയണമെന്നറിയാത്ത ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പ്രയോഗം നടത്തിയത്' കമല്‍ ഹാസന്‍ വ്യക്തമാക്കി.

'കല എന്നതിനെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്, ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെട്ടു. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായും നമ്മുടെ സമൂഹം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. പല ഐഡന്റിറ്റികളും സിനിമയില്‍ നിന്ന് കഴിഞ്ഞു.

നമ്മുടെ സ്വത്വത്തെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു നിശ്ചിത രാഷ്ട്രീയത്തില്‍ ഇടം പിടിക്കുന്നു. അദ്ദേഹം പറഞ്ഞു.

Read more topics: # കമല്‍ഹാസന്‍
kamal haasan supports director vetrimaran

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES