പ്രായം വെറും നമ്പര്‍;  പഠിക്കാന്‍ ഒരുങ്ങി കമല്‍ഹാസന്‍; ചെയ്യുന്നത് 3 മാസത്തെ എ ഐ ഡിപ്ലോമ കോഴ്‌സ്

Malayalilife
പ്രായം വെറും നമ്പര്‍;  പഠിക്കാന്‍ ഒരുങ്ങി കമല്‍ഹാസന്‍; ചെയ്യുന്നത് 3 മാസത്തെ എ ഐ ഡിപ്ലോമ കോഴ്‌സ്

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കമല്‍ഹാസന്‍. മലയാള സിനിമയുടെ വലിയ ഒരു ആരാധകന്‍ കൂടിയാണ് ഇദ്ദേഹം. തുടക്കകാലത്ത് ഇദ്ദേഹം ധാരാളം മലയാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നീട് പെട്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ തമിഴിലെ വളര്‍ച്ച. ഇന്ന് ഇന്ത്യ ഒട്ടാകെ ബഹുമാനിക്കുന്ന ഒരു വലിയ താരമാണ് ഇദ്ദേഹം. ഇപ്പോള്‍ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

വീണ്ടും പഠിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. എ ഐ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയില്‍ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്‌സ് (മൂന്ന് മാസം) പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേര്‍പ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാല്‍ 45 ദിവസം മാത്രമേ താരം കോഴ്സ് അറ്റന്‍ഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമല്‍ ഹാസന്‍ പറയുന്നു. ''പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടന്‍ മാത്രമല്ല, ഒരു നിര്‍മാതാവ് കൂടിയാണ്,'' കമല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കമലിന്റെ അവസാനമിറങ്ങിയ ചിത്രം ശങ്കറിന്റെ ഇന്ത്യന്‍ 2 വാണ്. ചിത്രത്തില്‍ നൂറിലേറെ പ്രായമുള്ള കഥാപാത്രമായിട്ടാണ് കമല്‍ അഭിനയിക്കുന്നത്. തന്റെ രൂപത്തിന് പ്രോസ്‌തെറ്റിക്കിന്റെ സഹായമാണ് താരം തേടിയത്.പിന്നീട് ഇറങ്ങിയ നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്റര്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും കമല്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമുള്ള ഒരു കഥാപാത്രമായിരുന്നുവെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇദ്ദേഹത്തിന് നിര്‍ണായകമായ വേഷമായിരിക്കും ഉണ്ടാവാന്‍ പോകുന്നത്.

Read more topics: # കമല്‍ഹാസന്‍
Kamal Haasan flies to US to study Artificial Intelligence

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES