Latest News

നടി കല്പ്പനയുടെ മുന്‍ ഭര്‍ത്താവ് അനില്‍ പുനര്‍ വിവാഹിതനോ? ഭാര്യക്ക് ഒപ്പം ഗുരുവായൂരില്‍ ഒരു പൊതുവേദിയില്‍ എത്തിയ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
നടി കല്പ്പനയുടെ മുന്‍ ഭര്‍ത്താവ് അനില്‍ പുനര്‍ വിവാഹിതനോ? ഭാര്യക്ക് ഒപ്പം ഗുരുവായൂരില്‍ ഒരു പൊതുവേദിയില്‍ എത്തിയ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി കല്‍പന. വിടവാങ്ങിയിട്ട് 8 വര്‍ഷം ആയെങ്കിലും ഇന്നും മലയാളിയുടെ മനസ്സില്‍ മായാത്ത മുഖമാണ് കല്‍പ്പനയുടേത്. ഇപ്പോഴിതാ കല്പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറിനെ കുറിച്ചുള്ള ഒരു വിശേഷം ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

അനില്‍ കുമാര്‍ പുനര്‍ വിവാഹിതന്‍ ആയിരിയ്ക്കുന്നു. ഭാര്യക്ക് ഒപ്പം ഗുരുവായൂരില്‍ ഒരു പൊതു വേദിയില്‍ എത്തിയപ്പോഴുണ്ടായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം ഭാര്യയെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും ആയി സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന അനിലിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം ഇപ്പോള്‍ വൈറലാണ്.

കല്പ്പനയുടെ മരണശേഷം അനില്‍ കുമാറിനെക്കുറിച്ച് അധികം വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നില്ല. കല്പ്പനയുടെ മകള്‍ ശ്രീമായി നടിയുടെ അമ്മയ്ക്ക് ഒപ്പമാണ് .  2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. 

പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരില്‍ നിന്നും ഞൊടിയിടയില്‍ കവര്‍ന്നെടുത്തത്. അതിനുശേഷം മകള്‍ അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍

kalpanas ex husband got married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES