മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹമായിരുന്നു ഗുരുവായൂരില്‍. വിവാഹ വേദിയില്‍ വധു വരന്മാരെ അനുഗ്രഹിക്കാനായി എത്തിയ മമ്മൂട്ടി സുല്‍ഫത്ത് ദമ്പതികളുടെ വീഡിയോകളാണ് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
കൊട്ടാരക്കര രവിയുടെ മകള്‍ നിമിഷ മമ്മൂക്കയുടെ കാലുതൊട്ട് അനുഗ്രഹം മേടിക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂക്കയൊടൊപ്പം പിഷാരടിയും നിര്‍മ്മാതാവ് ആന്റോ ജോസഫും എത്തിയിരുന്നു. മമ്മൂക്കയുടെ എണ്‍പതുകളിലെ ചിത്രങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച ആളാണ് കൊട്ടാരക്കര രവി. മമ്മൂക്കയെ കൂടാതെ ചിപ്പി, മേനക എന്നിവരും വിവാഹത്തിനും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാനെത്തിയ വീഡീയോയും പുറത്ത് വന്നു.
ഇതിനിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലേക്ക് പോകവെയാണ് തന്റെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതും ്ശ്രദ്ധേയമാകുകയാണ്. മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് രസകരമായ കുറിപ്പും പങ്ക് വച്ചത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ആണ്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരം:
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്?'
' . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം '
'പിന്നെ... ??? '
'പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ'
'പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?'
'മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാന്‍ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.'
'ആരാ ഈ പഴുന്നാന്‍ മാത്തു?'
ചോദ്യം എന്നോടായിരുന്നു.
'പഴുന്നാന്‍ മാത്തൂന്റെ അപ്പന്‍ പഴുന്നാന്‍ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.'
'അപ്പോപ്പിന്നെ ഡെയ്‌ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ '
അങ്ങനെ മല പോലെ വന്ന പ്രശ്‌നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.
???
സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ് മമ്മൂട്ടിയും വി.കെ. ശ്രീരാമനും. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍ പല സൗഹൃദക്കൂട്ടായ്മകളിലും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ട്