Latest News

ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചു; എന്നാല്‍ സ്നേഹം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചത്; ലോകയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍; താനാണ് ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അമ്മയുടെ വിചാരമെന്നും താരപുത്രിയുടെ വാക്കുകള്‍

Malayalilife
ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചു; എന്നാല്‍ സ്നേഹം നിറഞ്ഞ പ്രതികരണങ്ങളാണ് ലഭിച്ചത്; ലോകയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍; താനാണ് ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അമ്മയുടെ വിചാരമെന്നും താരപുത്രിയുടെ വാക്കുകള്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ' ലോക: ചാപ്റ്റര്‍:1 ചന്ദ്ര' തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാല്‍ താന്‍ നല്ല പരിഭ്രമത്തിലായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചന്ദ്രയായി അഭിനയിച്ച കല്യാണി പ്രിയദര്‍ശന്‍. 

താനിത് കളളം പറയുകയല്ലെന്നും ഇന്ന് ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചിരുന്നുവെന്നും എന്നാല്‍ സ്നേഹംനിറഞ്ഞ പ്രതികരണങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും കല്യാണി കുറിപ്പില്‍ പറയുന്നു. 

ഞാന്‍ കളളം പറയുകയല്ല, ഇന്ന് ഓണ്‍ലൈനില്‍ വരാന്‍ പരിഭ്രമിച്ചിരുന്നു. എന്നാല്‍ ഒരുപാട് സ്നേഹമാണ് കിട്ടിയത്. സിനിമയെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഹൃദയപൂര്‍വവും ലോകയും നന്നായി പോകുന്നുവെന്നത് നമ്മുടെ പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹമാണ് കാണിക്കുന്നത്. നമ്മുടെ ഇന്‍ഡസ്ട്രിക്ക് മനോഹരമായൊരു ഓണം ആശംസിക്കുന്നു'. കല്യാണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയില്‍ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് കല്യാണി.

'അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. ഇന്റര്‍നെറ്റ് മൊത്തം ഞാന്‍ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അല്‍ഗോരിതം എന്നാല്‍ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്പ്ലോര്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചില ഫാന്‍ പേജിലെ പോസ്റ്റുകളൊക്കെ അതില്‍ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാന്‍ അമ്മയെ കളിയാക്കി കൊണ്ട് 'എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്' എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാന്‍ വരുന്നത്. 'ഞാന്‍ നോക്കുമ്പോള്‍ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യും' എന്നായിരുന്നു അമ്മയുടെ മറുപടി', കാലിനായി പറഞ്ഞു.

ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ' ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ' ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
 

kalyani priyadarshan about her mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES