Latest News

പ്രണവിന് പിന്നാലെ കാളിദാസിനെ നായകനാക്കി ജിത്തു ജോസഫ്; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലൂടെ നീട്ടിയ തലമുടിയും താടിയുമായി കലിപ്പ് ലുക്കില്‍ കാളിദാസ്

Malayalilife
 പ്രണവിന് പിന്നാലെ കാളിദാസിനെ നായകനാക്കി  ജിത്തു ജോസഫ്; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലൂടെ നീട്ടിയ തലമുടിയും താടിയുമായി കലിപ്പ്  ലുക്കില്‍ കാളിദാസ്

കാളിദാസ് ജയറാം നായകനാവുന്ന പൂമരത്തിന് വേണ്ടിയായിരുന്നു മലയാളികള്‍ ഏറെയും കാത്തിരുന്നത്. ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ സിനിമയ്ക്ക് നേരെ ട്രോളുകളും ഇറങ്ങിയിരുന്നു.ഒടുവില്‍ ഈ മാര്‍ച്ചില്‍ പൂമരം തിയറ്ററുകളിലേക്ക് എത്തുകയും ചെയ്തു. പൂമരത്തിന് പിന്നാലെ വീണ്ടും നായകനാവാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ് ഇപ്പോള്‍. നിരവധി സിനിമകളാണ് കാളിദാസിന്റെ പേരില്‍ അനൗണ്‍സ് ചെയ്തിരുന്നത്. അതില്‍ ചില സിനിമകളില്‍ നിന്നും താരം തന്നെ പിന്മാറിമായിരുന്നു.  ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന  മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലൂടെയാണ് കാളിദാസന്‍ പുതിയ വേഷത്തിലെത്തുന്നത്. പൂമരത്തില്‍ നിന്നും വേറിട്ടൊരു ലുക്കിലാണ് കാളിദാസ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയില്‍ അഭിനയിക്കുന്നത്. പുറത്ത് വന്ന ടൈറ്റില്‍ ടീസറില്‍ നിന്നും കാളിദാസിന്റെ ഇതുവരെ ആരും കാണാത്ത ഗെറ്റപ്പാണ് കാണിച്ചിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ മിസ്റ്റര്‍ റൗഡി എന്ന വേഷത്തിലായിരിക്കും കാളിദാസ് അഭിനയിക്കുന്നതെന്നാണ് സൂചന. നീട്ടിയ തലമുടിയും താടിയുമായി കാളിദാസിന്റെ ഇത്തരമൊരു ലുക്ക് ആരും ഇതിന് മുന്‍പ് കണ്ടിട്ടുണ്ടാവില്ല.


ജിത്തു ജോസഫിന്റെ സിനിമയ്ക്ക് മുന്‍പ് കാളിദാസ് നായകനാവുന്നതായി പ്രഖ്യാപിച്ചിരുന്നത് അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ്. തമിഴ് സിനിമയിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നതെന്ന് കാളിദാസ്  തന്നെ നേരത്തെ ഫേ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, നേരം എന്നീ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പ്രമുഖരായ രണ്ട് സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തെ കുറിച്ചും കാളിദാസ്  അന്ന് പങ്കുവെച്ചിരുന്നു.


പ്രണവ് മോഹന്‍ലാലിന്റെ  നായകനായിട്ടുള്ള അരങ്ങേറ്റ ചിത്രം സംവിധാനംചെയ്ത ജിത്തു ജോസഫ് തന്നെയാണ്  ഈ സിനിമയുടെയും സംവിധായകന്‍. ആദിയ്ക്ക് പിന്നാലെ ബോളിവുഡിലും ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ സിനിമ ഒരുക്കിയിരുന്നു.അതിനുശേഷമാണ്  കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തുവിന്റെ  പുതിയ സിനിമ വരുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്്. കാളിദാസിന്റെ വരാനിരിക്കുന്ന സിനിമയുടെ പേരാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. കഴിഞ്ഞ മാസം 9 ന് എറണാകുളത്ത് നിന്നും ചിത്രീകരണം ആരംഭിച്ച സിനിമ നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ സിനിമ റിലീസിനെത്തിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഒപ്പം ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, തുടങ്ങിയവരും സിനിമയിലുണ്ട്.

kalidas-jayaram-next-movie-title-released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES