പരസ്പരം സദാ കളിയാക്കുന്ന ടിപ്പിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് അജയ് ദേവ് ഗണും കജോളും എന്ന് ഇരുവരും രിക്കല്‍ കൂടി തെളിയിക്കുകയാണ്. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ ഒന്നിച്ചെത്തിയ ദമ്പതികള്‍ ആരാധകരെ ചിരിപ്പിക്കുമെന്ന് തീര്‍ച്ച.
എല്ലാ നടന്മാരും പറയുന്ന ഒരു കള്ളമേതാണ് എന്ന് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചു. 'തന്റെ ഭാര്യ സുന്ദരിയാണ്' എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി.
ഇത് കേട്ട് ഞെട്ടിയ കജോള്‍ ഭര്‍ത്താവിനെ നോക്കി പേടിപ്പിച്ചപ്പോള്‍ ഞാന്‍ മറ്റുള്ള നടന്മാരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അജയ് തടിയൂരുകയാണുണ്ടായത്.
മറ്റൊരു ഭാഗത്ത് ഗേമിന്റെ ഭാഗമായി ഇവരുടെ വിവാഹ തിയ്യതി ഓര്‍ത്തെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെടട്പ്പോള്‍ അജയ് ദേവ്ഗണ്‍ ഒന്നും രണ്ടുമല്ല മൂന്ന് തവണയാണ് തിയ്യതി തെറ്റിച്ച് പറഞ്ഞത്. ഇത് കണ്ട കജോളാവട്ടെ കൈകൊട്ടി ചിരിച്ച കൊണ്ട് ശരിയായ തീയ്യതി പറഞ്ഞു.
കജോളിനൊപ്പം അഭിനയിക്കാന്‍ അനുയോജ്യനായ നടനേതാണെന്ന് ചോദിച്ചപ്പോള്‍ മകനായിട്ടാണോ എന്ന് അജയ് തിരിച്ച് ചോദിച്ചു. വീട്ടില്‍ പോവാന്‍ നേരമായില്ലേ എ്ന്നായിരുന്നു ഇതിന് കജോള്‍ കൊടുത്ത മറുപടി.
ആകെമൊത്തം എപ്പിസോഡില്‍ ഉടനീളം അവതാരകനുള്‍പ്പടെ എല്ലാവരും ചിരിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രമോയില്‍ നിന്ന്് മനസ്സിലാകുന്നത്.