Latest News

എട്ടിരട്ടി ലാഭവുമായി ജോക്കര്‍;'ആര്‍-റേറ്റഡ്' ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റ് ;ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതായി ജോക്കര്‍

Malayalilife
എട്ടിരട്ടി ലാഭവുമായി ജോക്കര്‍;'ആര്‍-റേറ്റഡ്' ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റ്   ;ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതായി ജോക്കര്‍


ഹോളിവുഡ് ചിത്രം 'ജോക്കര്‍' നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ രണ്ടിനായിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. 

ഹോളിവുഡ് പ്രോജക്ടുകളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ ബജറ്റ് ആയിരുന്നു ചിത്രത്തിന്റേത്. നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം ചെലവ് വന്ന തുകയാണ് ഇത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് ചിത്രം വാര്‍ണര്‍ ബ്രദേഴ്സ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ക്ക് 500 മില്യണ്‍  ഡോളറിലേറെ ലാഭം ഇതിനകം നേടിക്കൊടുത്തിട്ടുണ്ട് .

900 മില്യണ്‍ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്ക് തന്നെയോ എത്തിയേക്കാമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 'ആര്‍-റേറ്റഡ്' ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്പൂളിന്റെ കളക്ഷനെ മറികടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതുമാണ് നിലവില്‍ ജോക്കര്‍. അക്വമാന്‍  ദി ഡാര്‍ക് നൈറ്റ് റൈസസ്  ദി ഡാര്‍ക് നൈറ്റ്  എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങള്‍

Read more topics: # joker film,# hit collection
joker film hit collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES