ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ പുനരാരംഭിച്ചു. വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രീകരണം ഇന്നലെ ഉ്ച്ചയോടെയാണ് പുനരാംരഭിച്ചത്. മറയൂര്‍, വാഗുവേര മേഖലകളിലാണ് ഷൂട്ടിങ് നടക്കുന്നത്.
മൂന്നാര്‍ മറയൂരിന് സമീപം തലയാറില്‍ വെച്ച് ശനിയാഴ്ച്ച വെകിട്ടോടെയാണ് അപകടമുണ്ടായത് .ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിസാര പരുക്കേറ്റ നടന്‍ ജോജു ജോര്‍ജ് ആശുപത്രിയില്‍ നിന്ന് മൂന്നാറില്‍ മടങ്ങിയെത്തിയതോടെയാണ് ഷൂട്ടിങ് ആരംഭിച്ചത്. അപകടത്തില്‍ ജോജുവിനെ കൂടാതെ ദീപക് പറമ്പോള്‍, മുഹമ്മദ്, ഷിഹാബ് ആര്‍ദ്ര, എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. കാലുകള്‍ക്ക് ഒടിവ് സംഭവിച്ച മുഹമ്മദിന് ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റ ചിലര്‍ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജിനെ നായകനാക്കി ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഷാജി കൈലാസ് 'വരവ്' ഒരുക്കുന്നത്. പോളച്ചന്‍ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.
ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയോരമേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ജോമി ജോസഫ് ആണ്.
ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവ് ആണ്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എ കെ സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ് പൂര്‍ണ്ണമായും ത്രില്ലര്‍ആക്ഷന്‍ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.മധ്യ തിരുവതാം കൂറിന്റെ രാഷ്ട്രീയ സാമൂഹ്യ, രംഗങ്ങള്‍ക്കും ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.
ഇതിലെ പല കഥാപാത്രങ്ങളും നമ്മള്‍ക്കു സുപരിചിതരാകാം.വലിയ മുടക്കുമുതലിലും വന്‍ താര പ്പൊലിമയിലുമാണ്ഈ ചിത്രത്തിന്റെ അവതരണം.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മികച്ച എട്ട് ആക്ഷനുകളാണ് ഉള്‍ക്കൊള്ളിച്ചിരി
ക്കുന്നത്.ഇവര്‍ക്കൊപ്പം മുന്‍നായിക സുകന്യയും സുപ്രധാനമായ വേഷത്തില്‍ അഭിനയിക്കുന്നു.
ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണന്‍.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്
കലാസംവിധാനം
സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്.
സ്റ്റില്‍സ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്.
മൂന്നാര്‍ മറയൂര്‍, കാന്തല്ലൂര്‍, തേനി, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ജോസ്.