ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് മലയാളത്തിന്റെ പ്രിയ ടീം വീണ്ടും ഒന്നിക്കുന്നത്.
വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍. 'വിമാനം' ഫെയിം ദുര്‍ഗ കൃഷ്ണ അനു തങ്കം പൗലോസ് ആയി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ 'ക്വീന്‍' ഫെയിം സാനിയ അയ്യപ്പനും നായികയായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
പ്രേതം എന്ന ചിത്രത്തിലെ മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രം അതുവരെ ജയസൂര്യ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ജി പി, പേര്‍ളി മാണി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന പ്രേതം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. ചിത്രത്തിലെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.
പത്ത് സിനിമകളാണ് ഇതുവരെ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ അഞ്ച് സിനിമകളിലെ നായകന്‍ ജയസൂര്യയായിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇരുവരും ഒന്നിച്ച 'പുണ്യാളന്‍ അഗര്‍ബത്തീസ് 'എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലിറങ്ങിയ ചിത്രം ആദ്യഭാഗം പോലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പ്രേതം എന്ന ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രേതം തെലുങ്കിലേക്ക് റീമേക് ചെയ്തപ്പോള്‍ നാഗാര്‍ജുന ആയിരുന്നു നായകന്‍.