Latest News

എന്റെ സ്ത്രീകള്‍ തിളങ്ങുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്; മാളവികയും പാര്‍വ്വതിയും റാമ്പിലെത്തിയതിന് പിന്നാലെ കുറിപ്പുമായി ജയറാം

Malayalilife
 എന്റെ സ്ത്രീകള്‍ തിളങ്ങുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്; മാളവികയും പാര്‍വ്വതിയും റാമ്പിലെത്തിയതിന് പിന്നാലെ കുറിപ്പുമായി ജയറാം

കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പാര്‍വതി ജയറാം പങ്കെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയിരുന്നു. പാര്‍വതി മാത്രമായിരുന്നില്ല മകള്‍ മാളവികയും ഷോയില്‍ അമ്മയ്‌ക്കൊപ്പം എത്തിയിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ജയറാം പങ്കുവച്ച മനോഹരമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് പാര്‍വതിയുടെ മാളവികയുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്

ഏറെ നാളുകള്‍ക്ക് ശേഷമാണ് പാര്‍വതിയെ മലയാളികള്‍ പൊതുവേദിയില്‍ കാണുന്നത്. ഗോള്‍ഡന്‍ സ്ട്രിപ്പ് ഡിസൈനിലുള്ള കൈത്തറി സാരിയില്‍ അതീവസുന്ദരിയായിട്ടാണ് പാര്‍വതി റാംപില്‍ ചുവട് വച്ചത്. സാരിക്കൊപ്പം ആനയുടെ ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്ന കറുത്ത ബ്ലൗസാണ് മാച്ച് ചെയ്തിരിക്കുന്നത്.

അതേ ഡിസൈനിലുള്ള ദുപ്പട്ടയും പെയര്‍ ചെയ്തിട്ടുണ്ട്. ഇടതു ഭാഗത്ത് സാരിക്കൊപ്പം ചുറ്റിയ ശേഷം വലതു കൈയിലേക്കാണ് ദുപ്പട്ട സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. റാംപിലേക്കുള്ള പാര്‍വതിയുടെ എന്‍ട്രിയെ വന്‍കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

 

jayaram post about parvathy entry in ramp

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക