മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം പൊന്നിയിന്‍ സെല്വന് സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ഇവര്‍ക്കൊപ്പം ശ്രദ്ധേയമായ ഒരു വേഷത്തില്‍ ജയറാമും ഉണ്ടായിരുന്നു..ആള്‍വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ തന്റെ അഭിനയം കൊണ്ട് ജയറാം മികച്ചതാക്കിയിരുന്നു. കുടുമയും കുടവയറുമുള്ള രൂപത്തിലാണ് ചിത്രത്തില്‍ ജയറാം എത്തിയത്.
എന്നാല്‍ ഇങ്ങനെ ആയിരുന്നില്ല ആള്‍വാര്‍ കടിയന്‍ നമ്പിയുടെ ലുക്ക്. മണിര്തനം ആദ്യം തിരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ജയറാം ഇപ്പോള്‍. കുറ്റിത്തലമുടിയും കുറ്റിത്താടിയുമുള്ള രൂപത്തിലാണ് ഈ ചിത്രത്തില്‍ ജയറാം. നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നായകന്മാരേക്കാള് ലുക്ക് നമ്പിക്കു വരുന്നതു കൊണ്ടാണ് ഈ ലുക്ക് സംവിധായകന് വേണ്ടെന്നു വച്ചതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ ലുക്കില്‍ വന്നിരുന്നെങ്കില്‍ വന്ദിയതേവനും പൊന്നിയിന്‍ സെല്‍വനുമെല്ലാം നമ്പിയുടെ മുന്നില്‍ പിടിച്ചു നില്ക്കാന് ഒന്ന് വിയര്‍ത്തേനേ എന്നാണ് ഒരാളുടെ കമന്റ്.
എന്നാല്‍ സിനിമയിലെ ലുക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പൊന്നിയിന്‍ സെല്വന്. 400 കോടിയിലേറെയാണ് ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയത്.