'കോളിളക്കം' സ്രഷ്ടിച്ച് 'അങ്ങാടി'യില്‍ നിറഞ്ഞാടിയ മലയാളത്തിന്റെ 'ഇടിമുഴക്കം'; മലയാള സിനിമയ്ക്ക്‌ നഷ്ടമായ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്ന് 39 വര്‍ഷങ്ങള്‍

Malayalilife
topbanner
'കോളിളക്കം' സ്രഷ്ടിച്ച്  'അങ്ങാടി'യില്‍ നിറഞ്ഞാടിയ  മലയാളത്തിന്റെ 'ഇടിമുഴക്കം';  മലയാള സിനിമയ്ക്ക്‌  നഷ്ടമായ  ആക്ഷന്‍ ഹീറോ  ജയന്‍  വിടവാങ്ങിയിട്ട്    ഇന്ന് 39 വര്‍ഷങ്ങള്‍

മലയാള സിനിമയിലെ അതുല്യ പ്രതിഭ,മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ മരിച്ചിട്ട് ഇന്ന് മുപ്പത്തെമ്പത്  വര്‍ഷങ്ങള്‍ പിന്നിടുന്നു.എത്രനാളുകള്‍ കളഴിഞ്ഞാലും ജയന്‍ നമുക്ക് സമ്മാനിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മരിക്കാതെ മനസ്സില്‍ ഉണ്ടാകും .തുടക്കത്തില്‍ തന്നെ ആക്ഷന്‍ കഥാപാത്രങ്ങള്‍ കൊണ്ട് കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും അടയാളമായി മാറിയിരുന്നു ജയന്‍ മലയാളികളുടെ മനസ്സില്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ജയന്‍ ചിത്രങ്ങള്‍ എന്നും തീയേറ്ററുകള്‍ കീഴടക്കീ.മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായിരുന്നു നടന്‍ ജയന്റേത്. നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയശൈലിയ്ക്കും ഉടമയായിരുന്ന ജയന്റെ ചിത്രങ്ങള്‍ അക്കാലത്തെ യുവജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.


കൊല്ലം ജില്ലയിലെ തേവള്ളിയില്‍ 1939 ജൂലൈ 25-നായിരുന്നു ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ ജനനം. സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവന്‍പിള്ളയാണ് പിതാവ്. ഓലയില്‍ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ഠിച്ച ജയന്‍ വിരമിച്ച ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്.അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് അവസരങ്ങള്‍ ജയനെ തേടിയെത്തി.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു.ശരപഞ്ജരം, കണ്ണപ്പനുണ്ണി, മദനോത്സവം, അങ്ങാടി, തച്ചോളി അമ്പു തുടങ്ങി 120-ല്‍ അധികം ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും ജയന്‍ തിളങ്ങി. കേവലം ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളത്തിലെ അതുല്യ നടനായി അദ്ദേഹം മാറിയെന്നതില്‍ നിന്ന് തന്നെ ആ പ്രതിഭയുടെ തിളക്കം മനസിലാക്കാം.

1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്റെ ആകസ്മികമരണം.ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ വിമാനം തകര്‍ന്നു വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് ശേഷം കോളിളക്കം തിയറ്ററുകളിലെത്തുകയും ചിത്രം വന്‍ വിജയമായി തീരുകയും ചെയ്തു.. ജയന്‍ സിനിമയെയും സിനിമ ജയനെയും വളരെയധികം സ്‌നേഹിച്ചിരുന്നു. വേഷത്തിലും ഭാവത്തിലും ജയനെ പോലെ മലയാളികളെ സ്വാധീനിച്ച മറ്റൊരു അതുല്യപ്രതിഭ ഉണ്ടാകില്ല .മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ തിയറ്ററിലെത്തിയ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയത്.

Read more topics: # jayan death,# anniversary
jayan death anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES