ഇന്ന് ബോളീവുഡില്‍ ശ്രദ്ധേയയായി മാറിയ താരമാണ് ജാന്‍വി കപൂര്‍. വളരെ ചുരുങ്ങിയ കാലംകൊണ്ട് ബോളീവുഡ് സിനിമയും സോഷ്യല്‍ മീഡിയയും കീഴടക്കുകയാണ് ജാന്‍വി. 2018 ല്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുവാന്‍ താരപുത്രിക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചിരുന്നു.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്ന അന്ന ബെന്‍ ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായിരുന്ന മിലിയാണ് ജാന്‍വി ഏറ്റവും അവസാനം അഭിനയിച്ചു റിലീസിന് എത്തിയ ചിത്രം.സിനിമയില്‍ സജീവം എന്നതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമായിരിക്കുന്ന താരം ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത് ഇതിലൂടെയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
രാജകീയമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിട്ടുള്ള ലുക്കിലാണ് ജാന്‍വി സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. താരം ഒരു മാസികയുടെ മുഖചിത്രത്തിനു വേണ്ടി പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. എന്നാല്‍ ചിത്രത്തേക്കാള്‍ ഉപരി താരം ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.താരത്തിന്റെ ഏറെ നാളത്തെ ഒരു ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് ജാന്‍വി. ഒരു പീരിഡ് ചിത്രത്തില്‍ അഭിനയിക്കണമെന്നതാണ് ജാന്‍വിയുടെ ആഗ്രഹം.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ...
ഒരു പീരീഡ് ചിത്രം അതിവേഗം ലഭിക്കണം എന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍. അതുവരെ ഈ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നോക്കി സമാധാനിക്കാം.
വരുണ്‍ ധവാനൊപ്പം നിതേഷ് തിവാരിയുടെ ബവല്‍ എന്ന ചിത്രവും, രാജ്കുമാര്‍ റാവുവിനൊപ്പം ശരണ്‍ ശര്‍മ്മയുടെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ചിത്രവുമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുകയാണ് താരം.
ഇതിനിടെ മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ റെഡ് കാര്‍പെറ്റില്‍ ജാന്‍വിയെത്തിയത് അതിശയിപ്പിക്കുന്ന ലുക്കിലാണ്. മഞ്ഞ ഗൗണില്‍ മത്സ്യകന്യകയെ പോലെ തിളങ്ങുന്ന ചിത്രങ്ങളും വൈറലായി മാറുകയാണ്