ബ്രേക്ക് അപ്പായി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കാമുകനൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രവുമായി ജാന്‍വി കപൂര്‍;ഓര്‍ഹനുപ്പൊമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് താരപുത്രി

Malayalilife
topbanner
ബ്രേക്ക് അപ്പായി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കാമുകനൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രവുമായി ജാന്‍വി  കപൂര്‍;ഓര്‍ഹനുപ്പൊമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് താരപുത്രി

ബോളിവുഡില്‍ പാപ്പരാസികള്‍ എപ്പോഴും പിറകെ നടക്കുന്ന നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. ജാന്‍വി കപൂറും കാമുകന്‍ ഓര്‍ഹാന്‍ അവത്രമണിയും ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരുംവേര്‍പിരിഞ്ഞുവെന്നായിരുന്നു അടുത്തിടെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച. ഓര്‍ഹാന്‍ ജാന്‍വിയുടെ സഹോദരി ഖുശി കപൂറുമായി പ്രണയത്തിലായെന്നും പാപ്പരാസികള്‍ കണ്ടെത്തി.എന്നാല്‍ കഴിഞ്ഞ ദിവസം ജാന്‍വി കപൂര്‍ പങ്കുവച്ച ദീപാവലി ആഘോഷ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. 

ഏറെ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജാന്‍വിയെയും ഓര്‍ഹാനെയും ചിത്രങ്ങളില്‍ കാണാം. ജാന്‍വി ആണ് ചിത്രങ്ങള്‍ പങ്കുവച്ചത്.തന്റെ പ്രണയത്തെ കുറിച്ച് ജാന്‍വി പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഏറെ വര്‍ഷങ്ങളായി ജാന്‍വിയും ഓര്‍ഹാനും അടുത്ത സുഹൃത്തുക്കളാണ്. സാറാ അലി ഖാന്‍, അര്‍ജുന്‍ കപൂര്‍, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ജാന്‍വി പങ്കുവച്ചിട്ടുണ്ട്.

മിലിയാണ് ജാന്‍വിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി.ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നതും മാത്തുക്കുട്ടി തന്നെയാണ്. ഇനിയും നിരവധി സിനിമകള്‍ ജാന്‍വിയുടേതായി പുറത്തുവരാനുണ്ട്. രാജ്കുമാര്‍ റാവുവും ജാന്‍വിയും വീണ്ടും ഒന്നിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹിയാണ് ജാന്‍വിയുടെ അണിയറയിലുള്ള സിനിമ.
 

Janhvi Kapoor Diwali With Orhan Awatramani

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES