മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അമ്പളിക്കലക്ക് പിറന്നാള്‍ ആയിരുന്നു ഇന്നലെ. ജഗതിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍ എല്ലാം എത്തിയത് സിനിമാ ജീവതത്തിലേക്ക് തിരികെ എത്തുന്ന സന്തോഷം പങ്ക് വച്ചാണ്. വല എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. പ്രെഫസര്‍ അംബിളി അല്ലെങ്കില്‍ അങ്കിള്‍ ലൂണര്‍ എന്ന കഥാപാത്രമായാണ് ജഗതി തിരിച്ചെത്തുന്നത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.
അദ്ദേഹത്തിന്റെ 73-ാം പിറന്നാള്‍ ദിനത്തിലാണ് 'വല' അണിയറപ്രവര്‍ത്തകര്‍ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്റര്‍ കാണിക്കുന്നു. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
പുതിയ വര്‍ഷം... പുതിയ തുടക്കങ്ങള്‍ ... ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസ്സീമമായ സ്‌നേഹം ... ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല' - എന്ന കുറിപ്പ് പങ്ക് വച്ച് ജഗതി ശ്രീകുമാറിന്റെ പേജിലും പോസറ്റര്‍ എത്തിയിട്ടുണ്ട്.ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായിരിക്കുന്നത്.
അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിടിലന്‍ മേക്കോവറിലാണ് തിരിച്ചുവരവ്. അരുണ്‍ ചന്തു ആദ്യമായി മലയാള സിനിമയില്‍ തരംഗമായത് ഗഗനാചാരി എന്ന സയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററിയിലൂടെയാണ്.
2012 മാര്‍ച്ചില്‍ ഒരു വാഹനാപകടത്തിന്റെ ഫലമായി സിനിമകളില്‍ സജീവമല്ലാത്ത അദ്ദേഹം ഇത് വരെ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല.ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിട്ടുള്ളത്.
1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍, 2011ല്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങള്‍ക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടെങ്കിലും അതിന് അര്‍ഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായിട്ടില്ലയെന്ന് ജഗതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാപ്രേമികള്‍.