Latest News

ആക്ഷനില്‍ തിളങ്ങി ദിലീപും അര്‍ജുനും; ജാക്ക് ഡാനിയല്‍ ടീസര്‍ വൈറല്‍

Malayalilife
ആക്ഷനില്‍ തിളങ്ങി ദിലീപും അര്‍ജുനും; ജാക്ക് ഡാനിയല്‍ ടീസര്‍ വൈറല്‍

ദിലീപും തമിഴ് താരം അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ തരംഗമാകുന്നു. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസറില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. പതിമൂന്ന് ലക്ഷം ആളുകള്‍ ടീസര്‍ കണ്ട്കഴിഞ്ഞു.എസ്.എല്‍.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്കു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജു കുര്യന്‍ ആണ് നായിക.

എന്‍.ജി.കെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ജോണ്‍ കുട്ടി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി ഒരുങ്ങുന്ന ചിത്രം ഷിബു തമീന്‍സ് നിര്‍മിക്കുന്നു.

 

Read more topics: # jack denial teaser goes viral
jack denial teaser goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES