ഉദയ്പൂര്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ആഡംബരവിവാഹത്തിന്റെ ആഘോഷങ്ങളില്‍ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു ഉദയ്പുരില്‍ ഒരുക്കിയിരിക്കുന്നത്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദ് ആണ് ഇഷയുടെ വരന്‍.
വിവാഹത്തിന് ക്ഷണം കിട്ടിയവര്‍ വളരെ ചുരുക്കം ആളുകളേയുള്ളൂ. യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റനാണു മുഖ്യാഥിതി. ആകെ 1200 അതിഥികള്‍ക്കാണു ക്ഷണം. പ്രിയങ്ക ചോപ്ര, ആമിര്‍ ഖാന്‍, ഷാറുഖ് ഖാന്‍, ഐശ്വര്യ റായി, വിദ്യ ബാലന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങി വിവിഐപികളും പ്രശസ്ത താരങ്ങളും വ്യവസായികളും മൂന്നു ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
അവരെല്ലാവരും ധനികരും സ്വന്തം മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുമാണ്. അതില്‍ ഒരു മലയാള നടനുണ്ട്. ലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് ആ താരം. കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയത് മോഹന്‍ലാലിന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. അഭിനയ മികവ് കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച മോഹന്‍ലാലിന് ബിസിനസ്സ് രംഗത്തും ഇത്രയധികം ആരാധകരുണ്ട് എന്നതാണ് സത്യം. ക്ഷണം കിട്ടിയെങ്കിലും മോഹന്‍ലാല്‍ പോയില്ല. അഭിനയജീവിതത്തില്‍ തിരക്കുകളുണ്ടെന്ന് മുകേഷ് അബാനിയെ അറിയിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.