Latest News

പ്രണവിന്റെ കിടിലന്‍ ടീസര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറിനു വമ്പന്‍ പ്രതികരണം; അരുഗോപി ചിത്രം ജനുവരി 25 തീയേറ്ററുകളിലേക്ക്

Malayalilife
 പ്രണവിന്റെ കിടിലന്‍ ടീസര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറിനു വമ്പന്‍ പ്രതികരണം; അരുഗോപി ചിത്രം ജനുവരി 25 തീയേറ്ററുകളിലേക്ക്


ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന  ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍  കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ബേബി ബ്രൊ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഞാന്‍ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊന്‍തൂവലായി മാറട്ടെ' എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ പറയുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ജനുവരി 25ന് തീയേറ്ററിലെത്തും.

ആക്ഷന്‍ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം വന്മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

 പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി ഇന്തൊനീഷ്യയിലെ ബാലിയില്‍ ഒരു മാസത്തോളം താമസിച്ചു സര്‍ഫിങ് പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് നായിക. ആക്ഷന് ഒപ്പം റൊമാന്‍സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

irupathiyonnam-nootandu- -teaser-pranav-mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES