പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുള്ള അല്‍ത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസന്റ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.നവംബര്‍ ഏഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
സാധാരണക്കാരായ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു.അപൂര്‍വ്വം ചിലര്‍ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ്
നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ തികഞ്ഞ സറ്റയറിലൂടെ ഇന്നസന്റ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നവാഗതനായ സതീഷ് തന്‍വി ഈ സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ ശ്രീരാജ് ഏ.ഡി. നിര്‍മ്മിക്കുന്നു.
അജയ് വാസുദേവ്, ജി. മാര്‍ത്താണ്ഡന്‍, ഡിക്‌സന്‍ പൊടുത്താസ് എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് .ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകര്‍ഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തന്‍വി.ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം . ആ സഞ്ചാരത്തിനിടയില്‍ സമൂഹത്തിലെ ചില ജീര്‍ണ്ണതകള്‍ക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം .അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയില്‍ നിന്നുംതിരുവനന്തപുര ത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.ഒരു റോഡ് മൂവി എന്ന പേരും ഈ ചിത്രത്തിന് ഏറെ അന്വര്‍ത്ഥമാണ്.
അല്‍ത്താഫ്‌സലിം വിനോദിനെ ഏറെ രസകരമാക്കുന്നു.
തന്റേതായ ശൈലിയിലൂടെ പ്രേഷകരുടെ ഇടയില്‍ ഏറെ കൗതുകമുള്ള നടനാണ് അല്‍ത്താഫ് സലിം.നടനു പുറമേ സംവിധായകനായും തന്റെ സാന്നിദ്യം മലയാള സിനിമയില്‍ ഉറപ്പിച്ച പ്രതിഭ തന്നെയാണ് അല്‍ത്താഫ് സലിം.വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോന്‍ ജ്യോതിറും ,അനാര്‍
ക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അസീസ് നെടുമങ്ങാട്,,റിയാസ് നര്‍മ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സര്‍ജി വിജയന്‍, സതീഷ് തന്‍വി എന്നിവര്‍ തിരക്കഥ രചിക്കുന്നു.
വിനായക് ശശികുമാര്‍ രചിച്ച എട്ടു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
സംഗീതം - ജയ് സ്റ്റെല്ലര്‍..
ഛായാഗ്രഹണം - നിഖില്‍ എസ്. പ്രവീണ്‍.
എഡിറ്റിംഗ്- റിയാസ്.
കലാസംവിധാനം - മധു രാഘവന്‍
മേക്കപ്പ് - സുധി ഗോപിനാഥ്.
കോസ്റ്റ്യും - ഡിസൈസന്‍- ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുമി ലാല്‍ സുബ്രഹ്മണ്യന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുരേഷ് മിത്രക്കരി '
കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
. വാഴൂര്‍ ജോസ്