നാടന്‍ പാട്ടുമായി ഇന്നസന്റ് സിനിമയുടെ ലിറിക്കല്‍ വീഡിയോ സോംഗ്   പുറത്തു

Malayalilife
 നാടന്‍ പാട്ടുമായി ഇന്നസന്റ് സിനിമയുടെ ലിറിക്കല്‍ വീഡിയോ സോംഗ്   പുറത്തു

അമ്പമ്പോ ..
അഞ്ചനമണിക്കട്ടി
ലമ്മേ നല്ല പഞ്ഞണിത്തേര്‍മെത്തമേ....
വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടന്‍ പാട്ടാണിത്.ഈ ഗാനം പുതിയ ഓര്‍ക്കസ്‌ട്രൈ യുടെ അകമ്പടിയോടെ എന്നാല്‍ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ഇന്നസന്റ് എന്ന ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു.ചിത്രത്തിന്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ ശീരാജ് ഏ.ഡി.യാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.അജയ് വാസുദേവ്, ജി.മാര്‍ത്താണ്ഡന്‍ ഡിക്‌സണ്‍ പൊടുത്താസ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് -
സര്‍ക്കാര്‍ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നമ്മുടെ നിത്യ ജീവിതത്തില്‍ കാണുകയും, കേള്‍ക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്.

അല്‍ത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്.അല്‍ത്താഫിന്റെ നൈസര്‍ഗ്ഗികമായ നര്‍മ്മ സിദ്ദിയും ഈ കഥാപാത്രത്തിനും ഏറെ അനുയോജ്യമാകുന്നു. ,ജ്യോമോന്‍ ജ്യോതിറും ,അനാര്‍ക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
: അസീസ് നെടുമങ്ങാട്,,റിയാസ് നര്‍മ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സര്‍ജി വിജയന്‍, സതീഷ് തന്‍വി എന്നിവര്‍ തിരക്കഥ രചിക്കുന്നു.
വിനായക് ശശികുമാര്‍ രചിച്ച എട്ടു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
സംഗീതം - ജയ് സ്റ്റെല്ലര്‍..
ഛായാഗ്രഹണം - നിഖില്‍ എസ്. പ്രവീണ്‍.
എഡിറ്റിംഗ്- റിയാസ്.
കലാസംവിധാനം - മധു രാഘവന്‍
മേക്കപ്പ് - സുധി ഗോപിനാഥ്.
കോസ്റ്റ്യും - ഡിസൈസന്‍- ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുമി ലാല്‍ സുബ്രഹ്മണ്യന്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുരേഷ് മിത്രക്കരി '
കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്ര ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സെഞ്ചറി ഫിലിംസ്  ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
. വാഴൂര്‍ ജോസ്

Read more topics: # ഇന്നസന്റ്
Ambambo Lyric Video Innocent Althaf Salim

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES