Latest News

സാമ്പത്തിക പ്രശ്‌നം; ഇന്ദ്രജിത്ത് ചിത്രം നരകാസുരന്റെ റീലിസ് മാറ്റി; അരവിന്ദ് സാമി ചിത്രം തിയേറ്ററിലെത്തുക സെപ്റ്റംബർ 13ന്

Malayalilife
സാമ്പത്തിക പ്രശ്‌നം; ഇന്ദ്രജിത്ത് ചിത്രം നരകാസുരന്റെ റീലിസ് മാറ്റി; അരവിന്ദ് സാമി ചിത്രം തിയേറ്ററിലെത്തുക സെപ്റ്റംബർ 13ന്

സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് ഇന്ദ്രജിത്ത് ചിത്രം നരകാസുരന്റെ റീലീസ് മാറ്റി. ഓഗസ്റ്റ് 31 ന് തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബർ 13 നാണ് റിലീസ് ചെയ്യുന്നത്. അരവിന്ദ് സാമിയ്‌ക്കൊപ്പം ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് നരകാസുരൻ.

ലക്ഷ്മൺ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷൻ, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.

വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന നരകാസുരൻ ഒരു ഡാർക്ക് ഷേഡുള്ള സസ്‌പെൻസ് ത്രില്ലറാണ്.ധ്രുവങ്കൾ പതിനാറിൽ ഒപ്പമുണ്ടായിരുന്ന ടെക്‌നീഷ്യന്മാർ തന്നെയാണ് ഈ ചിത്രത്തിലും കാർത്തികിന് ഒപ്പമുള്ളത്. എൻജിനിയറിങ് പഠനം പാതിയിൽ ഉപേക്ഷിച്ചാണ് കാർത്തിക് ധ്രുവങ്കൾ പതിനാറുമായി സിനിമയിലേക്ക് എത്തിയത്.

Read more topics: # indrajith,# narakasooran
indrajith-narakasooran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES