Latest News

ഗുരു സോമസുന്ദവും ആശാ ശരതും ആദ്യമായി ഒരുമിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു 

Malayalilife
 ഗുരു സോമസുന്ദവും ആശാ ശരതും ആദ്യമായി ഒരുമിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു 

ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  വിനു വിജയ് സംവിധാനം ചെയ്യുന്ന 'ഇന്ദിര' എന്ന ചിത്രത്തിന്റെ പൂജയും തുടര്‍ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല്‍ പുളിക്കന്‍ ഹൗസില്‍ ആരംഭിച്ചു.

ഗുരുസോമസുന്ദരവും ആശ ശരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ആശ ശരത്താണ് ഇന്ദിര എന്ന പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നത്. മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. 

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനു സമദാണ് ഇന്ദിരയുടെ രചന നിര്‍വഹിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്ന ചിത്രത്തില്‍ സലിം കുമാര്‍, പ്രേം കുമാര്‍, ഡോക്ടര്‍ റോണി , രചന നാരായണന്‍ കുട്ടി, നന്ദു പൊതുവാള്‍, മാളവിക  മേനോന്‍, ആനന്ദ് റോഷന്‍, അഡാട്ട് ഗോപാലന്‍, ആലിസ്, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്, ഷിജു. എം. ഭാസ്‌കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാന്‍,  സംഗീതം കേദാര്‍, പ്രോജെക്ട് ഡിസൈനര്‍ : എന്‍. എം. ബാദുഷ , ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണന്‍, ക്രീയേറ്റീവ് ഡയറക്ടര്‍ വിജയ് നെല്ലിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിബിന്‍ നവാസ്, നിജിന്‍ നവാസ്, ഫിനാന്‍സ് മാനേജര്‍ ശങ്കര്‍, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം ബബിഷ കെ ആര്‍, ആര്‍ട്ട് സഹസ് ബാല, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Read more topics: # ഇന്ദിര
indira shoot asha sarath and guru somasundaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES