'ഫേക്ക് ആന്‍ഡ് പ്ലാസ്റ്റിക്ക്' എന്ന് ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകളാണ് എന്റെ ജീവിതത്തില്‍ ലഭിച്ച ഏറെ വെറുപ്പുളവാക്കുന്ന കമന്റ്...! ബോളിവുഡ് താരറാണി ഐശ്വര്യ റായ്

Malayalilife
topbanner
'ഫേക്ക് ആന്‍ഡ് പ്ലാസ്റ്റിക്ക്' എന്ന് ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകളാണ് എന്റെ ജീവിതത്തില്‍ ലഭിച്ച ഏറെ വെറുപ്പുളവാക്കുന്ന കമന്റ്...! ബോളിവുഡ് താരറാണി ഐശ്വര്യ റായ്

ബോളിവുഡില്‍ താരറാണി ഐശ്വര്യ റായ് തന്നെ ഏറെ വേദനിപ്പിച്ച വാക്കുകളെ കുറിച്ച് തുറന്നു പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം മുമ്പ് കോഫി വിത്ത് കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി പറഞ്ഞ വാക്കുകളാണെന്ന് താരം വെളിപ്പെടുത്തിയത്. . കളേഴ്‌സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ്‍ 2വില്‍ വെച്ചാണ് ഐശ്വര്യ ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്.

ഷോയുടെ 4-മത്തെ സീസണിലായിരുന്നു ഐശ്വര്യ റായിയെ കുറിച്ച് 'ഫേക്ക് ആന്‍ഡ് പ്ലാസ്റ്റിക്ക്' എന്ന ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. അന്ന് ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കുള്ള സമ്മാനം നേടിയെടുക്കുവാനാണ് താന്‍ ഇപ്രകാരം പറഞ്ഞതെന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി നല്‍കിയ വിശദീകരണം. 

റാപിഡ് ഫയര്‍ റൗണ്ടില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ. 'ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു' എന്നാണ് അവതാരകന്‍ ചോദിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ക്ക് ഏറെ വെറുപ്പുളവാക്കിയ വാക്കുകള്‍ എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ഐശ്വര്യ ഇത് പറഞ്ഞത്.  ഇതിന് ശേഷം 2017ല്‍ 'ബാദ്ഷാഹു' എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാവാന്‍ ഐശ്വര്യ റായിക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ അന്ന് പിന്മാറി.


 

Read more topics: # imraan hashmi,# aiswarya rai,# comment
imraan hashmi,aiswarya rai,comment

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES