Latest News

ലക്ഷങ്ങള്‍ മുടക്കി പിറന്നാള്‍ ആഘോഷങ്ങള്‍; ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുടെ പിറന്നാളില്‍ ഞെട്ടി ബോളിവുഡ്

Malayalilife
ലക്ഷങ്ങള്‍ മുടക്കി പിറന്നാള്‍ ആഘോഷങ്ങള്‍; ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുടെ പിറന്നാളില്‍ ഞെട്ടി ബോളിവുഡ്

ശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യ റായ് പങ്കെടുക്കുന്ന ചടങ്ങുകളിലും ഫാഷന്‍ ഷോകളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ് ആരാധ്യ. താരപുത്രിയുടെ പിറന്നാള്‍ ആഘോഷച്ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ബച്ചന്‍ കുടുംബത്തിലെ ഓരോ ചലനങ്ങളും എന്നും വാര്‍ത്തകളാണ്. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും ഐശ്വര്യും മകളും എന്നും വാര്‍ത്തകള്‍ക്ക് വിരുന്നാണ്. ഫാഷന്‍ റാംപുകളിലും താരങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഐശ്വര്യയ്‌ക്കൊപ്പം മകളും ഉണ്ടാകാറുണ്ട്. ആകാശ് അംബാനിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒപ്പം തന്നെ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്യുന്ന ആരാധ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു. 2007 അഭിഷേക് ബച്ചനുമായി വിവാഹിതയായ ഐശ്വര്യ 2011ല്‍ അമ്മയായി. അമ്മയായ ശേഷവും ഐശ്യര്യ മോഡലിങ്ങില്‍ സജീവമായിരുന്നു. താരം പങ്കെടുക്കുന്ന ചടങ്ങുകളിലും ഷോകളിലുമെല്ലാം ആരാധ്യയും ഒപ്പമുണ്ടാകാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആരാധ്യയുടെ എട്ടാം പിറന്നാള്‍.

പിറന്നാള്‍ ദിനത്തിലെ ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മനോഹരമായ ഫ്രോക്കണിഞ്ഞ് ബലൂണുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന ചിത്രം കണ്ട് അമ്മയെപോലെ തന്നെ മകളും സുന്ദരി ആണെന്നാണ് ആരാധകര്‍ പറയുന്നത്. ബാര്‍ബി ഡോളിനെപ്പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന ആരാധ്യയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധ്യയുടെ നിരവധി ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവയ്ക്കാറുളളത്. എപ്പോഴും ആരാധ്യയെ തന്റെ ഒപ്പം നിര്‍ത്തുന്നയാളാണ് ഐശ്വര്യ. നിരവധി ചടങ്ങുകളില്‍ ആരാധ്യയെ എടുത്ത് നടക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. താന്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും ഫാഷന്‍ഷോകളിലുമെല്ലാം ഐശ്വര്യ അതേ പാറ്റേണ്‍ വസ്ത്രങ്ങളണിയിച്ച് ആരാധ്യയെ കൊണ്ടു പോകാറുണ്ട്. ലോകസുന്ദരിയായ ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ആഘോഷവും ഒപ്പം മറ്റു ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്.

മകള്‍ ജനിച്ചശേഷം സിനിമാജീവിതത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമൊക്കെ ഐശ്വര്യ താല്‍ക്കാലികമായി ഇടവേളയെടുത്തിരുന്നു. നിരവധി അവസരങ്ങളായിരുന്നു ഈ സമയത്ത് താരത്തെ തേടിയെത്തിയത്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നായിരുന്നു അന്ന് താരം പറഞ്ഞത്. മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ നായികയായി ഐശ്വര്യ റായ് അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. താരത്തിന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. വിക്രമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിരവധി പ്രമുഖര്‍ പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നുണ്ട്. ജനുവരിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

Aiswarya rai bachchans daughter aaradhya bachchan celebrates her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES