Latest News

വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും മമ്മൂട്ടി ഫോബ്‌സില്‍ ഇടം നേടി; ബിഗ്‌ബോസില്‍ നിന്നും മാത്രം 12 കോടി ലഭിച്ചിട്ടും ലാലിനെ വെട്ടി മമ്മൂക്ക അതിസമ്പന്നനായത് എങ്ങനെ..? 

Malayalilife
വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും മമ്മൂട്ടി ഫോബ്‌സില്‍ ഇടം നേടി; ബിഗ്‌ബോസില്‍ നിന്നും മാത്രം 12 കോടി ലഭിച്ചിട്ടും ലാലിനെ വെട്ടി മമ്മൂക്ക അതിസമ്പന്നനായത് എങ്ങനെ..? 

ഫോബ്സ് മാസിക പുറത്തുവിട്ട സെലിബ്രിറ്റി ലിസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്. മലയാളത്തിലെ താരരാജാക്കന്‍മാരില്‍ ഒരാളായ മമ്മൂട്ടി ഫോബ്സ് സെലിബ്രിറ്റി ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വരുമാനം കൈപറ്റുന്ന മലയാളി നടനായി മാറിയത് ചിലരെങ്കിലും അത്ഭുതത്തോടെയാണ് കേട്ടത്. മമ്മൂട്ടി ലിസ്റ്റില്‍ ആയപ്പോള്‍ മമ്മൂട്ടിക്കൊപ്പമോ അതിനും ഒരു പടി മുന്നിലോ നില്‍ക്കുന്ന മോഹന്‍ലാല്‍ ലിസ്റ്റില്‍ ഇടം പിടിക്കാത്തത് ലാല്‍ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലാല്‍- മമ്മൂക്ക ആരാധകര്‍ പോരും ആരംഭിച്ചുകഴിഞ്ഞു.

ഈ വര്‍ഷത്തെ ലിസ്റ്റില്‍ മലയാളികളായി ഇടം പിടിച്ചത് മമ്മൂട്ടിയും നയന്‍താരയും മാത്രമാണ്. 18 കോടി വാര്‍ഷിക വരുമാനം നേടിയാണ് സെലിബ്രിറ്റി സമ്പന്നന്‍മാരുടെ പട്ടികയില്‍ 49ാമനായി മമ്മൂട്ടി ഇടം നേടിയത്. 69ാം സ്ഥാനത്താണ് നയന്‍താര. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സിനിമകളിലും പരസ്യചിത്രങ്ങളിലും ടിവി ഷോയിലുമെല്ലാം അഭിനയിച്ച് താരങ്ങളും കായികതാരങ്ങളും സ്വന്തമാക്കിയ വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് സെലിബ്രിറ്റി ലിസ്റ്റ് ഫോബ്സ് തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ലിസ്റ്റില്‍ 73 സ്ഥാനത്ത് ഇടം പിടിച്ചെങ്കിലും ഇക്കുറി ഇല്ലാഞ്ഞതാണ് അരാധകരെ വിഷമിപ്പിച്ചത്. കൊച്ചുണ്ണി അടക്കമുള്ള ഹിറ്റ് സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ ഷോയിലൂടെ മിനിസ്‌ക്രീനിലും മോഹന്‍ലാല്‍ നിറഞ്ഞു നിന്ന വര്‍ഷമായിരുന്നു ഇത്. 12 കോടിയാണ് ബിഗ്ബോസ് ടെലിവിഷന്‍ ഷോയ്ക്കായി ലാല്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് അനൗദ്യോഗിക വിവരം. ഇതിന് പുറമേയാണ് സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും മോഹന്‍ലാലിന് ലഭിക്കുന്ന വരുമാനം. മമ്മൂട്ടി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറില്ല. ടെലിവിഷന്‍ ഷോകളിലും അദ്ദേഹം എത്തുന്നത് വിരളമാണ്. എന്നിട്ടും എങ്ങനെ മോഹന്‍ലാലിനെ വെട്ടി മമ്മൂട്ടി അതിസമ്പന്നന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചുവെന്നാണ് ലാല്‍ ആരാധകര്‍ ചോദിക്കുന്നത്.

ഇതിന്റെ പേരിലാണ് ഇപ്പോള്‍ മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പോര്‍ വിളിക്കുന്നത്. മോഹന്‍ലാല്‍ ലിസ്റ്റില്‍ ഇല്ലാത്തതിന്റെ പേരില്‍ മമ്മൂട്ടി ആരാധകര്‍ കളിയാക്കല്‍ ആരംഭിച്ചതിന് എതിരായിട്ടാണ് മമ്മൂട്ടി ചിത്രങ്ങള്‍ വിജയിക്കുന്നില്ലെന്ന് ആരോപണവുമായി ലാല്‍ ആരാധകര്‍ പ്രതികരിച്ചത്. അതേസമയം ബിഗ്‌ബോസ് ഉള്‍പെടെയുള്ള ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച് മികച്ച പ്രതിഫലം വാങ്ങിയിട്ടും ലാല്‍ ഫോബ്സ് ലിസ്റ്റില്‍ വരാത്തതിന് കാരണം ആരാധകര്‍ തിരക്കുന്നുണ്ട്. എന്നാല്‍ ലാല്‍ നികുതി വെട്ടിക്കുന്നത് കൊണ്ടാണ് ലിസ്റ്റില്‍ ഇടം നേടാതെ പോയതെന്നും കൃത്യമായ വരുമാനം കാണിക്കാതെ കുറഞ്ഞ വരുമാനം കാണിച്ചത് കൊണ്ട് താരം ലിസ്റ്റില്‍ ഇടം പിടിക്കാത്തതെന്നുമാണ് മമ്മൂട്ടി ആരാധകരുടെ ആരോപണം. എന്നാല്‍ മമ്മൂട്ടിക്ക് മുമ്പേ തന്നെ കഴിഞ്ഞ വര്‍ഷം ലാല്‍ ലിസ്റ്റില്‍ ഇടം നേടിയെന്ന് പറഞ്ഞാണ് ലാല്‍ ആരാധകര്‍ ഈ ആരോപണത്തെ മറികടക്കുന്നത്

Mamooty richest malayali celebrity in Forbes Magazine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക