ഫോബ്‌സ് മാസിക പുറത്തുവിട്ട കോടീശ്വര പട്ടികയില്‍ മെഗാ സ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും; 18 കോടി വരുമാനവുമായി മമ്മൂക്ക 49ാം സ്ഥാനത്തെത്തിയപ്പോള്‍ 15 കോടിയുമായി നയന്‍താര 69ാം സ്ഥാനത്താണ്

Malayalilife
topbanner
ഫോബ്‌സ് മാസിക പുറത്തുവിട്ട കോടീശ്വര പട്ടികയില്‍ മെഗാ സ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും; 18 കോടി വരുമാനവുമായി മമ്മൂക്ക 49ാം സ്ഥാനത്തെത്തിയപ്പോള്‍ 15 കോടിയുമായി നയന്‍താര 69ാം സ്ഥാനത്താണ്

ഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടതോടെ മെഗാസ്റ്റാറിന്റെ ആരാധകര്‍ ഞെട്ടലിലാണ്. 18 കോടി വരുമാനം നേടി പട്ടികയില്‍ 49ാം സ്ഥാനത്താണ് മെഗാസ്റ്റാര്‍ മമ്മൂക്ക ഇടം നേടിയിരിക്കുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനത്താണ് നയന്‍താര. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇതുമൂന്നാം തവണയാണ് പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലുളള  വരുമാനമാണ് പട്ടികയിലേക്ക് കണക്കാക്കുന്നത്. 
നടന്മാരെ ഞെട്ടിച്ചു കൊണ്ട് 228.09 കോടിയുമായി വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്ഷയ് കുമാര്‍ (185 കോടി) മൂന്നാമത്.ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ ഷാരൂഖ് ഖാന്‍ (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തളളപ്പെട്ടു. കഴിഞ്ഞ വര്‍ഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്. അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.പ്രിയങ്കയ്ക്കൊപ്പം 49ാം സ്ഥാനത്താണ് മമ്മൂക്കയും. പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ തെന്നിന്ത്യയില്‍ നിന്നാണ്. കേരളത്തില്‍ നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആര്‍. റഹ്മാന്‍ ആണ് തെന്നിന്ത്യയിലെ ഒന്നാമന്‍. 50 കോടിയുമായി രജനികാന്ത് 14ാമതും, പവന്‍ കല്യാന്‍ (31.33 കോടി) 24ാമതും, 30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്തുമാണ്. 28 കോടിയുമായി ജൂനിയര്‍ എന്‍ടിആര്‍ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമത്തെ സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്. 


 

Read more topics: # forbes magazine,# Mamookka,# Nayanthara
forbes magazine Mamookka Nayanthara comes in 49th and 69th positions

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES